0%

Chapter Title : വശീകരണ മന്ത്രം 17 [ചാണക്യൻ]

Author : Kambikathakal Read All Parts 971

ഞാൻ..... ഓരോന്നിനെയും തേടി കണ്ടു പിടിച്ചു മൃഗ്ഗീയമായി ഞാൻ കൊലപ്പെടുത്തും..... അതിനു കഴിഞ്ഞില്ലേൽ ഈ ലോകത്തെ തന്നെ ഞാൻ നശിപ്പിക്കും..... സർവ്വ ചരാ ചരങ്ങളെയും ഈ പ്രകൃതിയെയും മടക്കം.

ദേവന്റെ അലർച്ച വീണ്ടും ആ വനമാകെ വന്യമായി മുഴങ്ങി.

പാതിയടയുന്ന കണ്ണുകളിലൂടെ ദേവന്റെ ഉഗ്ര രൂപം ഒരു നിമിഷം വേലപ്പൻ കണ്ടതേയുള്ളൂ.

അപ്പോഴേക്കും ദേവന്റെ ചൂണ്ടു വിരൽ ആ ട്രിഗ്റിനെ അള്ളി പിടിച്ചു വലിച്ചു.

ഠേ..................

ഇരട്ട തോക്കിൻ കുഴലിൽ നിന്നും പ്രവഹിച്ച വെടിയുണ്ട കണ്ണടച്ച് തുറക്കും മുന്നേ വേലപ്പന്റെ തലയോട്ടിയും തകർത്തുകൊണ്ട് പിന്നിലെ മരത്തിൽ ചെന്നു തറച്ചു.

വള്ളിപടർപ്പിൽ പിടഞ്ഞു കൊണ്ടു തൂങ്ങിയാടുന്ന വേലപ്പന്റെ ശരീരം കണ്ടു ദേവന്റെ മനം ആനന്ദത്താൽ മുഴങ്ങി.

പിടച്ചിലോടെ അവസാന ജീവ കണികയും വേലപ്പനിൽ നിന്നകന്നതും പുച്ഛത്തോടെ ദേവൻ ബുള്ളറ്റ് എടുത്തു.

മറ്റുള്ളവർക്കൊരു താക്കീതോടെ.

----------------------------------------------------

-സാൻഫ്രാൻസിസ്കോ കാലിഫോണിയ-

-At future-

നീണ്ട മയക്കത്തിൽ നിന്നുമെഴുന്നേറ്റ സാരംഗി കഷ്ടപ്പെട്ട് തന്റെ മിഴികൾ തുറക്കുവാൻ ശ്രമിച്ചു.

പക്ഷെ ഉറക്കച്ഛവി ആയിരുന്നതിനാൽ കൺപോള ഒന്നു തുറക്കാൻ പോലും കഴിഞ്ഞില്ല.

ചടപ്പോടെ സാരംഗി കണ്ണുകൾ അമർത്തി തിരുമ്മിക്കൊണ്ട് തുറന്നു.

എന്നിട്ട് പയ്യെ ബെഡിൽ ചടഞ്ഞിരുന്നു.

തല ചൊറിഞ്ഞുകൊണ്ട്.

അപ്പോഴാണ് ബെഡിന്റെ ഓരത്ത് അഥർവ്വന്റെ ട്രങ്ക് പെട്ടി കിടക്കുന്നത് അവൾ ശ്രദ്ധിച്ചത്.

അത് പാതിയടഞ്ഞ നിലയിലായിരുന്നു.

സാരംഗി സംശയത്തോടെ ആ പെട്ടി പയ്യെ തുറക്കാൻ നോക്കി.

വീണ്ടും ആ പെട്ടിയിലെ ചുഴിയിൽ അകപ്പെട്ടു പോകുമോയെന്ന് അവൾ ഭയപ്പെട്ടു.

കാരണം അത്‌ സ്വപനം കണ്ടതാണോ അതോ മിഥ്യയാണോ എന്നത് ഇപ്പോഴും ആവിശ്വസനീയം.

സാരംഗി ആ പെട്ടി വലിച്ചു

💬 Comments

View all comments