0%

Chapter Title : വശീകരണ മന്ത്രം 17 [ചാണക്യൻ]

Author : Kambikathakal Read All Parts 970

തൊണ്ട വരളുന്ന പോലെ വേലപ്പനു തോന്നി.

നാവൊക്കെ കുഴഞ്ഞു പോകുന്ന പോലെ.

രക്ഷയില്ലാതെ വേലപ്പൻ തൊഴു കയ്യോടെ മുട്ടു കുത്തിയിരുന്നു.

ദേവന്റെ കരുണയ്ക്കായി.

ദേവനിൽ നിന്നും രക്ഷ തേടാൻ.

23 വർഷങ്ങൾക്ക് മുന്നേ ചെയ്ത പാപ കറയുടെ ഫലം എന്താകുമെന്ന് വേലപ്പന് ഒരൂഹമുണ്ടായിരുന്നു.

നിന്റെ അന്ത്യമടുത്തു വേലപ്പാ...

ആ കാടാകെ ദേവന്റെ സ്വരം മുഴുങ്ങി.

ഇടി മുഴക്കം പോലെ.

അത്‌ സഹിക്കാനാവാതെ വേലപ്പൻ ചെവികൾ പൊത്തി വച്ചു.

ദേവൻ കൊല വെറിയോടെ ആക്‌സിലേറ്ററിൽ ചന്നം പിന്നം ഞെരിച്ചുകൊണ്ടിരുന്നു.

ദേവൻ മുന്നിലേക്ക് നോക്കിയതും ചുറ്റും തിങ്ങിനിറഞ്ഞു നിൽക്കുന്ന വള്ളിപടർപ്പുകൾക്കിടയിൽ നിന്നും കാട്ടുവള്ളികൾ സർപ്പങ്ങളെപ്പോലെ മുന്നിലേക്ക് ഇഴഞ്ഞുവന്നു.

അവയിൽ ചിലത് വേലപ്പന്റെ ഇരുകാലുകളെയും ഇരുകൈകളെയും കഴുത്തിനെയും ലക്ഷ്യമാക്കി നീണ്ടു.

വേലപ്പന്റെ കൈകാലുകളിലും കഴുത്തിലും പിടുത്തം കിട്ടിയ വള്ളിപടർപ്പുകൾ സർപ്പങ്ങളെപ്പോലെ വേലപ്പനെ ചുറ്റിവരിഞ്ഞു.

വള്ളിപടർപ്പുകളാൽ ബന്ധനം തീർക്കപ്പെട്ട വേലപ്പൻ പതിയെ അന്തരീക്ഷത്തിലേക്ക് ഉയർന്നു.

ബന്ധനത്തിലകപ്പെട്ട വേലപ്പൻ നിസ്സഹായതയോടെ ദേവനിലേക്ക് മിഴികൾ നട്ടു.

കഴുത്തിലെ കുരുക്ക് മുറുകുന്നതിനനുസരിച്ചു വേലപ്പന് ശ്വാസതടസ്സം അനുഭവപ്പെട്ടു.

കണ്ണുകൾ നിറഞ്ഞൊഴുകി.

ആക്സിലേറ്ററിൽ നിന്നും കൈയെടുത്ത ദേവൻ കൊലചിരിയോടെ വേലപ്പനെ ഒന്ന് നോക്കി.

പതിയെ ദേവന്റെ കൈ പിന്നിലേക്ക് പോയി തിരികെ വന്നതും, ആ കൈയിലുള്ള സാധനം കണ്ടു വേലപ്പൻ നടുങ്ങി.

ഇരട്ടകുഴൽ തോക്ക്

തന്റെ തോക്ക് ദേവന്റെ കൈയിൽ കണ്ടതും വേലപ്പന് കാര്യങ്ങൾ കത്തി.

നിന്റെ അന്ത്യം അടുത്തിരിക്കുന്നു വേലപ്പാ..... ഒത്തിരിയൊത്തിരി വർഷങ്ങൾക്ക് മുന്നേ നീയും നിന്റെ കൂട്ടാളികളും ചേർന്നു എന്നെ ചതിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചില്ലേ....... എന്റെ പ്രാണനാഥയെ വധിച്ചില്ലേ നീയും ആ നരാധമന്മാരും കൂടി ചേർന്നു..... വിടില്ല

💬 Comments

View all comments