Chapter Title : വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax]
കഴിഞ്ഞ് മുന്നോട്ടുള്ള വഴിയിലൂടെ നടന്നതും രണ്ടു പേർ കൂടി അവനെ കണ്ടു പിടിക്കുവാനായി ഓടി വന്നു. എന്നാൽ ദൂരെ നിന്നു തന്നെ അവൻ അവരെ ഷൂട്ട് ചെയ്തു വീഴ്ത്തി. എന്നിട്ട് വീണ്ടും നടത്തം തുടർന്നു. ആ സമയം വഴിയുടെ ഇരു വശത്തു നിന്നും പുലിയെ പോലെ രണ്ടു പേർ കൂടെ ആക്രമിക്കാനായി എടുത്തു ചാടി. എന്നാൽ ഒരേ സമയം വായുവിലേക്ക് എടുത്തു ചാടിയ അനന്തു ഇരു കൈ മുഷ്ടികൾ ഉപയോഗിച്ച് അവരുടെ ശിരസു പിളർന്നു. രക്തം പറ്റിയ കൈകളുമായി അവൻ മുന്നോട്ട് തന്നെ നടന്നു. അരുണിമയെ വീണ്ടെടുക്കാൻ വേണ്ടി. ഇനിയും രുദിരം പാനം ചെയ്യാൻ അവന്റെ കൈകൾ കൊതിച്ചു. മുന്നോട്ട് വന്ന ഓരോ കറുത്ത വാസ്ത്രധാരികളെയും കൊലപ്പെടുത്തിക്കൊണ്ട് അവൻ മുന്നേറി. ഓരോ കൊല കഴിയും തോറും വീണ്ടും ഒരു കൊല ചെയ്യാൻ കൂടി അവനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ അവൻ ആ കോട്ടയുടെ പടു കൂറ്റൻ ഗേറ്റിന് മുന്നിലെത്തി. ഒന്നു വീക്ഷിച്ച ശേഷം അനന്തു ആ ഇരുമ്പ് ഗേറ്റിന് ആഞ്ഞൊരു ചവിട്ട് കൊടുത്തു. അവന്റെ കായ ബലത്താൽ ആ ഇരുമ്പ് ഗേറ്റ് തകർന്ന് തരിപ്പണമായി. അവിടുന്ന് കോട്ടയുടെ മുന്നിലേക്ക് അവൻ നടന്നു ചെന്നു എതിരെ വന്നവരെയെല്ലാം ഒരേ സമയം മുഷ്ടി ഉപയോഗിച്ച് ശിരസ് തകർത്തും കഴുത്തൊടിച്ചും ആയുധങ്ങളാൽ പ്രഹരിച്ചും കൊലപ്പെടുത്തിക്കൊണ്ടിരുന്നു. കോട്ടയുടെ മര വാതിലും ചവിട്ടി പൊളിച്ചു കൊണ്ടു ഉള്ളിൽ കയറിയ അനന്തുവിന് വൈര നാഗം താഴേക്ക് പോകാൻ ഫണം കൊണ്ടു ആംഗ്യം കാണിച്ചു. അത് മനസിലാക്കിയ അനന്തു താഴേക്കുള്ള കോണിപടിയിലൂടെ അണ്ടർ ഗ്രൗണ്ടിൽ എത്തിച്ചേർന്നു. അനന്തുവിന്റെ കഴുത്തിൽ
💬 Comments
View all comments