Chapter Title : വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax]
അതൊരിക്കലും ആ ആഘോരിയെ ഭയന്നു ആയിരുന്നില്ല. പകരം അവളുടെ മനസിൽ അനന്തച്ഛൻ വന്നു പറഞ്ഞതുകൊണ്ട് മാത്രമായിരുന്നു. കണ്ണുകളടച്ചു സാരംഗി മന്ത്രം ജപിച്ചു കഴിഞ്ഞ മാത്രയിലാണ് ആ കൊള്ളിയാൻ അവളിൽ വന്നു പതിച്ചത്. കാലാന്തര യാത്രാ മന്ത്ര പ്രയോഗത്തിനിടെ ഇടി മിന്നലേറ്റ സാരംഗിയ്ക്ക് എന്തു സംഭവിക്കുമെന്ന് കണ്ടു തന്നെ അറിയാം. ബാക്കി അടുത്ത പാർട്ടിൽ. (തുടരുന്നു) ബെഡിൽ നിന്നുമെഴുന്നേറ്റ അനന്തു ഉറക്കച്ചവോടെ കണ്ണുകൾ തിരുമ്മി തുറന്നു. എന്നിട്ട് കയ്യും മുഖവും ഒക്കെ കഴുകി പല്ലും തേച്ച് നേരെ താഴേക്ക് ഇറങ്ങി വന്നു. അവിടെ മുത്തശ്ശനും മുത്തശ്ശിയും ഒക്കെ പ്രാതൽ കഴിക്കാനിരിക്കുകയായിരുന്നു. അവരുടെ കൂടെ അനന്തുവും ഇരുന്നു. സീതമ്മായിയും മാലതിയമ്മയും ആണ് ഫുഡ് വിളമ്പുന്നത്. അഞ്ജലിയും ശിവയും രംഗത്തേയില്ല. നല്ല പൂപോലെ മൃദുലമായ പുട്ടും കടല കറിയും. അനന്തു അത് വയറു നിറയെ വെട്ടി വിഴുങ്ങി. അപ്പോഴാണ് ശങ്കരൻ മുത്തശ്ശൻ ഒരു കാര്യം ഓർത്തത്. മോനെ ദേവാ...... ബഷീർ വിളിച്ചിരുന്നു...... ബുള്ളറ്റ് ശരിയാക്കിയെന്ന് വിളിച്ചു പറയാൻ. ആണോ ഐവാ...... എങ്കിൽ ഞാനിപ്പോ തന്നെ പോയെടുക്കാം മുത്തശ്ശാ ദേ അച്ഛാ ചെറുക്കന്റെ ചുറ്റിക്കളി ഇച്ചിരി കൂടിയിട്ടുണ്ട്..... ഇപ്പൊ വീട്ടിൽ വരാനേ അവന് നേരമില്ല..... നാട് മൊത്തം തെണ്ടി നടക്കുവാ. മാലതി പറയുന്നത് കേട്ട് അനന്തു ഞെട്ടി. ഒന്നു പോടി....... അവനേ ഈ തേവക്കാട്ട് ശങ്കരന്റെ കൊച്ചുമകനാ....... ഈ ദേശം ഗ്രാമം അവന്റെ സ്വന്തവും...... അവന് എങ്ങോട്ട് വേണേലും എപ്പോ വേണേലും പോകാം.. മൂത്തശ്ശന്റെ സപ്പോർട്ട് കിട്ടിയതും അനന്തു ഞെളിഞ്ഞിരുന്നു. മോൻ അവള് പറയുന്നതൊന്നും കാര്യക്കണ്ട...... എങ്ങോട്ട് വേണേലും കറങ്ങാൻ പൊക്കോട്ടോ മുത്തശ്ശിയുടെയും
💬 Comments
View all comments