0%

Chapter Title : വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax]

Author : Kambikathakal Read All Parts 860

കഴിഞ്ഞതും അരുണിമ മഞ്ഞ നിറത്തിലുള്ള ഒരു ചുരിദാറുമണിഞ്ഞ് കണ്ണുകളൊക്കെ എഴുതി സുന്ദരിയായി ഇറങ്ങി വന്നു. എന്റമ്മോ............ അവളുടെ പൂച്ചക്കണ്ണുകളിലെ വശ്യത അവനെ കൊത്തി വലിക്കുന്ന പോലെ തോന്നി. അനന്തു ചിരിയോടെ കണ്ണുകൾ അടച്ചു വച്ചു പോകാം. ഉള്ളിലൂറി വന്ന പുഞ്ചിരി തല്ലി കെടുത്തിയിട്ട് അരുണിമ ചോദിച്ചു. ആാാഹ്. അനന്തു മറുപടി പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു. പിന്നാലെ അരുണിമയും നടന്നു നടന്നു അവർ ആ മില്ലിന് മുന്നിലെത്തി. അവിടെയായിരുന്നു ബുള്ളറ്റ് പാർക്ക്‌ ചെയ്തിട്ടുള്ളത്. അനന്തു ബുള്ളറ്റിൽ കേറിയിരുന്നു കിക്കർ ചവിട്ടി ഓണാക്കി. ഖഡ്.........ഖഡ്........... ഖഡ്........... ഖഡ് ആക്‌സിലേറ്റർ തിരിച്ചുകൊണ്ട് അവൻ അരുണിമയെ നോക്കി. അവൾ പയ്യെ അവന് പുറകിൽ കേറിയിരുന്നു. അവൾ കേറിയതും അനന്തു ബുള്ളറ്റ് ഓടിക്കുവാൻ തുടങ്ങി. അനന്തു ഓർക്കുകയായിരുന്നു. ആദ്യമായി അവളെ കണ്ടു മുട്ടാൻ ഇട വരുത്തിയ ആ ആക്‌സിഡന്റ്. പിന്നെ അവളെ ആദ്യമായി വണ്ടിയിൽ കേറ്റിയതും ഹോസ്പിറ്റലിൽ കൊണ്ടു പോയി ഡോക്ടറിനെ കണ്ടതുമൊക്കെ. അനന്തു ഓരോ ഓർമകളും അയവിറക്കിക്കൊണ്ട് വണ്ടി ഓടിച്ചു. പതിവിന് വിപരീതമായി ഇന്ന് അനന്തു സൈലന്റ് ആയി ഇരിക്കുന്നത് കണ്ടു അവൾക്കും എന്തോ വിഷമം തോന്നി. എന്തുപറ്റി? എന്താ ഒന്നും മിണ്ടാത്തെ? അരുണിമ അവന്റെ കാതിലേക്ക് ചുണ്ടുകൾ എത്തിച്ചു കൊണ്ടു ചോദിച്ചു. ഹേയ്...... ഒന്നൂല്ല...... വെറുതെ എന്നാലും പറ...... എന്തുപറ്റി? എന്തേ ഇപ്പൊ ജോലിക്ക് പോകാൻ? അനന്തുവിന്റെ ചോദ്യം കേട്ട് അരുണിമയ്ക്ക് ചിരിയാണ് വന്നത്. എനിക്ക് ജോലി ചെയ്യണം ആനന്തൂ...... പിന്നെ സമ്പാദിക്കണം........ വീട്ടുകാരെ പൊന്നു പോലെ നോക്കണം....... പിന്നെ എന്റെ ഏറ്റവും വലിയ ഡ്രീം...... യൂറോപ്പ്....... അവിടെ സെറ്റിൽ ആവണം.......

💬 Comments

View all comments