Chapter Title : വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax]
എന്ത് പറഞ്ഞു? അനന്തു പയ്യെ ചോദിച്ചു. കാര്യങ്ങളൊക്കെ സംസാരിച്ചു...... നാളെ തൊട്ട് ജോലിക്ക് കേറിക്കോളാൻ പറഞ്ഞു..... ഇവിടെ തന്നെ..... പിന്നെ എന്ത് സഹായം വേണമെങ്കിലും ചെയ്തു തരാമെന്ന് പറഞ്ഞു.... വിദേശത്തേക്ക് പോകാൻ ഒക്കെ അരുണിമ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. ഹ്മ്മ്...... നല്ലതന്നെ....... ഒരു ജോലി കിട്ടുന്നത് നല്ല കാര്യമല്ലേ? അനന്തുവും അവളെ പിന്താങ്ങി. അനന്തു ബി. എഡ് കംപ്ലീറ്റ് ചെയ്തതാണെന്നല്ലേ പറഞ്ഞെ..... ജോലിക്ക് ഒന്നു ശ്രമിച്ചൂടായിരുന്നോ? അതിനു ഞാൻ കോഴ്സ് കംപ്ലീറ്റ് ചെയ്തിട്ടില്ല.... ലാസ്റ്റ് സെമസ്റ്റർ ആണ്.... കംപ്ലീറ്റ് ചെയ്തിട്ട് നോക്കണം...... ജോലിയൊക്കെ ഹ്മ്മ് അരുണിമ ഒന്നു മൂളി. അവർ നടന്നു നടന്നു ബുള്ളറ്റിന് സമീപം എത്തിയിരുന്നു. അനന്തു കീ ഇട്ട് ബുള്ളറ്റ് ഓൺ ചെയ്തു. അരുണിമ കയറി കഴിഞ്ഞതും അനന്തു വീണ്ടും ബുള്ളറ്റ് ഓടിച്ചു തുടങ്ങി. നല്ല പൊള്ളുന്ന വെയിൽ ആയതിനാൽ അനന്തു കഷ്ടപ്പെട്ടാണ് വെയിലും സഹിച്ചോണ്ട് വണ്ടി ഓടിച്ചത്. അരുണിമ ചുരിദാറിന്റെ ഷാൾ എടുത്ത് തല വഴി മൂടിയിരുന്നു. ഹോസ്പിറ്റലിൽ നിന്നും വിട്ട് 10 മിനുട്ട് കഴിഞ്ഞതും അവർ പട്ടണത്തിലേക്കുള്ള മെയിൻ റോഡിന് സമീപം എത്തി. പൊടുന്നനെ ഒരു ടിപ്പർ മെയിൻ റോഡിലൂടെ പാഞ്ഞു വന്നു അവർ സഞ്ചരിച്ചുകൊണ്ടിരുന്ന ബുള്ളറ്റിനെ ഇടിച്ചു തെറിപ്പിച്ചു. ഇടി കോണ്ടതും അനന്തുവും അരുണിമയും ദൂരേക്ക് തെറിച്ചു വീണു. വീഴ്ച്ചയിൽ തന്നെ അനന്തുവിന്റെ തലയുടെ പിന്ഭാഗം റോഡിൽ ഇടിച്ചതിനാൽ അവൻ ഒന്നനങ്ങാൻ പോലുമാകാത്ത തരത്തിൽ നിസ്സഹായതയോടെ കിടന്നു. അരുണിമ അടുത്തുള്ള കരിങ്കൽകൂനയിലേക്കാണ് വീണത്. പയ്യെ അനന്തുവിന്റെ ബോധം മറഞ്ഞു തുടങ്ങി. മൂക്കിൽ നിന്നും രക്തസ്രാവം ഉണ്ടായി. അടഞ്ഞു പോകുന്ന
💬 Comments
View all comments