0%

Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
പറഞ്ഞോ.. ശിവയ്ക്കും അനന്തുവിനും അവിടുന്ന് പഠിക്കാൻ പോകാലോ " പേരമക്കളെ ശങ്കരൻ പ്രതീക്ഷയോടെ നോക്കി. "മോളെ ഇന്നേക്ക്  60 ദിവസങ്ങൾ കഴിഞ്ഞാൽ ഭൂമി പൂജയാണ്.മോള് മറന്നിട്ടില്ലലോ അല്ലെ? " ബലരാമൻ താടിയിൽ ഉഴിഞ്ഞു അവളെ ഉറ്റു നോക്കി. "മറന്നിട്ടില്ല ഏട്ടാ .... ഒരിക്കൽ തറവാട്ടിലേക്ക്  തിരിച്ചു വരേണ്ടി വരും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ആ ദിവസത്തിന് വേണ്ടി ആണ് 22 വർഷങ്ങളായി ഞാൻ കാത്തിരിക്കുന്നത്. "മാലതിയുടെ മുഖത്തെ ഭാവമാറ്റം അനന്തുവിനെ ഞെട്ടിച്ചു. ഒരിക്കൽ പോലും അമ്മയുടെ മുഖം ഇങ്ങനെ കണ്ടിട്ടില്ലെന്നു അവൻ ഓർത്തു. ബലരാമനും ശങ്കരനും ക്രോധം കൊണ്ടു നിന്നു വിറച്ചു. അല്പ സമയം കഴിഞ്ഞു സംയമനം വീണ്ടെടുത്ത് അവർ പോകാൻ തയാറായി. പേരമക്കളെ കണ്ടു കോതി തീരാതെ അദ്ദേഹം അവരെ കെട്ടിപിടിച്ചു. ബലരാമൻ മാലതിയുടെ നമ്പറും മറ്റും വാങ്ങി. അനന്തുവിനോടും ശിവയോടും മാലതിയോടും യാത്ര പറഞ്ഞു അവർ പുറപ്പെട്ടു. അവർക്ക് നേരെ കൈ വീശി മാലതി അവരെ യാത്രയാക്കി. പതുക്കെ അനന്തുവും ശിവയും അവളെ വന്നു കെട്ടിപിടിച്ചു നിന്നു.മാലതി അവരെ ഇരു കയ്യിലും ചേർത്തു നിർത്തി. "എന്റെ പൊന്നു മക്കൾ ഇനി പേടിക്കണ്ട. നിങ്ങൾക്ക് ഇനി എല്ലാരും ഉണ്ടാകും. ബന്ധുക്കളും സ്വന്തക്കാരും ഒക്കെ " സന്തോഷം കൊണ്ടു മാലതിയുടെ ശബ്ദം ഇടറി. "അമ്മേ നമ്മൾ ഇത്രേം വർഷത്തിന് ശേഷം തിരിച്ചു ചെല്ലുമ്പോ അവർക്ക് ഇഷ്ടപ്പെടുമോ ? " അനന്തു അവന്റെ സംശയം പ്രകടിപ്പിച്ചു. "ഇല്ല മക്കളെ.. ഒന്നും ഓർത്തു വേവലാതി വേണ്ട. അവർ നമ്മളെ നല്ല രീതിയിൽ സ്വീകരിക്കുമെന്നാ അമ്മയുടെയും പ്രതീക്ഷ." മാലതി ഒന്ന് നെടുവീർപ്പെട്ടു.

💬 Comments

View all comments