Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]
ഭയം നിറഞ്ഞു നിന്നു. അവൻ ചുറ്റുപാടും ഒന്ന് നോക്കി.
മുറ്റത്തിന്റെ പലയിടത്തും നാളികേരവും അടക്കയും റബ്ബറും ഒക്കെ കൂട്ടിയിട്ടിരിക്കുന്നത് അവൻ കണ്ടു.വലിയ പണക്കാർ ആയിട്ടുപോലും തനി നാടൻ ശൈലിയിൽ ആണ് ഇവർ ജീവിക്കുന്നതെന്ന് ഡ്രൈവർ ചേട്ടൻ പറഞ്ഞതിന്റെ പൊരുൾ അപ്പോഴാണ് അവനു മനസ്സിലായത്.
ഈ സമയം മാലതി ആകെ വല്ലാത്ത ധർമ്മസങ്കടത്തിൽ ആയിരുന്നു. സ്വന്തം അമ്മയെ വർഷങ്ങൾക്ക് ശേഷം കാണുമ്പോ എങ്ങനെ അവർ പ്രതികരിക്കുമെന്ന് അവൾക്ക് ഒരു നിശ്ചയവുമില്ലായിരുന്നു.
എങ്കിലും പൂമുഖത്തു തടിച്ചു കൂടി നിൽക്കുന്നവരെ കണ്ടപ്പോൾ മാലതി സകലതും മറന്നു കാറിൽ നിന്നും വെളിയിലേക്കിറങ്ങി.
സാരിയുടെ കോന്തല കയ്യിൽ മുറുകെ പിടിച്ചു വിറയലോടെ അവൾ ശിവയുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു.പൂമുഖത്തു നിന്നവർ വെളിയിലേക്ക് വേഗം ഇറങ്ങി.
അമ്മയെ മുൻപിൽ കണ്ടതും മാലതിയ്ക്ക് സന്തോഷം കൊണ്ടു കണ്ണുകൾ ഈറനണിഞ്ഞു. ആ വൃദ്ധ മാതാവ് തന്റെ വയ്യായ്ക മറന്നു തന്റെ മകളെ കാണാൻ പുറത്തേക്ക് ഇറങ്ങി വന്നു.
"മോളെ"
ആ അമ്മ ഓടി പിടഞ്ഞു വന്നു മാലതിയെ ഇറുകെ പുണർന്നു പൊട്ടി കരഞ്ഞു.മാലതി വിതുമ്പികൊണ്ട് അവരെ കെട്ടിപിടിച്ചു.
"അ... അമ്മേ "
എങ്ങി കരയുന്നതിനിടെ മാലതി വാക്കുകൾ പറയാൻ വിക്കി.
"ന്റെ പൊന്നു മോളെ എന്തിനാ ഈ അമ്മേനെ വിട്ടു പോയെ? അമ്മ കാത്തിരിക്കുവായിരുന്നു ഇത്രേം കാലം ന്റെ കുട്ടീനെ ഒരു നോക്ക് കാണാൻ. കണ്ണടയ്ക്കുന്നതിനു മുൻപ് ഒന്ന് കാണണെന്നാ കണ്ണനോട് പ്രാർത്ഥിച്ചേ. അവസാനം ന്റെ പ്രാർത്ഥന ഈശ്വരൻ കേട്ടൂലോ "
ആ വൃദ്ധ അവളുടെ നെറുകയിൽ തഴുകി. മാലതി മാപ്പിരക്കുന്ന പോലെ അമ്മയുടെ കാലിലേക്ക് വീണു.
💬 Comments
View all comments