0%

Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
"അമ്മേ എന്നോട് ക്ഷമിക്കണേ " "ന്താ ന്റെ കുട്ടീ ഈ കാട്ടണേ. ന്റെ കുട്ടിയോട് ഈ അമ്മക്ക് സ്നേഹം മാത്രേ ഉള്ളു. " വൃദ്ധ മാതാവ് മാലതിയുടെ കവിളിൽ ചുംബിച്ചു.
"ഇതാണോ എന്റെ മാലതീടെ കുട്ടി ശിവ മോള് " ശിവയെ ഇറുകെ പുണർന്നുകൊണ്ട് കാർത്യായനി ചോദിച്ചു. ശിവ ലജ്ജകൊണ്ടു അതേ എന്ന് തലയാട്ടി. "അതേ അമ്മേ  ഇതാ എന്റെ ശിവ " മാലതി അമ്മയെ നോക്കി. ഈ സമയം മാലതിയുടെ ആങ്ങളമാരും അവരവരുടെ ഭാര്യമാരും അവരെ വന്നു പൊതിഞ്ഞു. തങ്ങളുടെ നഷ്ട്ടപെട്ടു പോയ കുഞ്ഞിപ്പെങ്ങളെ തിരിച്ചു കിട്ടിയതിൽ അവർ അതിയായി സന്തോഷിച്ചു. മുത്തശ്ശൻ മാലതിയെ തന്നിലേക്ക് ചേർത്തു പിടിച്ചു. അവൾ അദ്ദേഹത്തിന്റെ കാലിൽ തൊട്ട് വന്ദിച്ചു. ആ വൃദ്ധ പിതാവ് അവളെ നിറഞ്ഞ കണ്ണുകളോടെ ആശ്ലേഷിച്ചു. "മാലതി അനന്തുട്ടൻ എവിടെ? " ബലരാമൻ ശങ്കയോടെ വണ്ടിയിലേക്ക് നോക്കി.അനന്തു അമ്മയ്ക്ക് കിട്ടുന്ന സന്തോഷത്തിലും സ്‌നേഹത്തിലും മതി മറന്നു നിൽക്കുവായിരുന്നു. അവൻ ഡ്രൈവർ ചേട്ടനോട് നന്ദി പറഞ്ഞു ബാഗ്പാക്കും കയ്യിൽ എടുത്തു പുറത്തേക്കിറങ്ങി. പതിയെ അത്‌ തോളത്തേക്കിട്ട് അവൻ അവരെ നോക്കി പുഞ്ചിരിച്ചു. അനന്തുവിനെ കണ്ടതും എല്ലാവരുടെയും മുഖത്തു ഞെട്ടൽ കണ്ട് മുത്തശ്ശൻ ചിരിച്ചു. ബലരാമൻ ഗൂഢ മന്ദസ്മിതത്തോടെ അവരുടെ ഞെട്ടൽ കണ്ട് ആസ്വദിച്ചു. മാലതിയുടെ അമ്മ കാർത്യായനി കണ്ണുകൾ അമർത്തി തുടച്ചു ഒരു നോക്ക് അവനെ കണ്ടു. പതിയെ വിറയലോടെ അനന്തുവിന്റെ അടുത്തേക്ക് നടന്നു വന്നു. അവർ വിതുമ്പലോടെ അനന്തുവിനെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു "മോനെ ദേവാ..... എന്റെ പൊന്നു മോനെ " ആ വൃദ്ധ മാതാവ്

💬 Comments

View all comments