Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]
പൊട്ടികരഞ്ഞു. അനന്തു ആകെ ധർമ്മസങ്കടത്തിലായി. അന്ന് മുത്തശ്ശനും തന്നെ ദേവാ എന്ന് വിളിച്ചു കരഞ്ഞത് അവനു ഓർമ്മ വന്നു.
അവൻ സങ്കടത്തോടെ മുത്തശ്ശിയെ കെട്ടിപിടിച്ചു അവരുടെ കണ്ണുകൾ അമർത്തി തുടച്ചു. ബലരാമൻ ഓടി വന്നു അമ്മയെ പിടിച്ചു അനന്തുവിൽ നിന്നും അടർത്തി മാറ്റി.
"അമ്മേ ഇത് ദേവനല്ല അനന്തുവാണ്. മാലതിയുടെ മകൻ.സൂക്ഷിച്ച് നോക്കമ്മേ ഒന്നുകൂടി "
ബലരാമൻ പറഞ്ഞത് കേട്ട് കാർത്യായനി അവനെ സൂക്ഷിച്ചു നോക്കി.പക്ഷെ ആ മുഖത്ത് നിന്നും കണ്ണെടുക്കാൻ ആ മാതാവിന് തോന്നിയില്ല.
"അനന്തുവാണോ ഇത് "
ബലരാമനെ അവർ സങ്കടത്തോടെ നോക്കി.
"അതേ അമ്മേ ഇത് നമ്മടെ അനന്തുവാണ്."
അയാൾ അമ്മയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു. അവർ അനന്തുവിന്റെ കൈയിൽ മുറുകെ പിടിച്ചു.മാലതിയുടെ സഹോദരന്മാർ വന്നു അനന്തുവിനെ കെട്ടിപിടിച്ചു.
പിന്നെ അവന്റെ മുഖത്തേക്ക് ആശ്ചര്യത്തോടെ നോക്കി നിന്നു.അവർക്കൊക്കെ തന്നോട് വല്ലാത്ത ഒരു വാത്സല്യമാണെന്ന് അവന് തോന്നി.ബലരാമൻ ഓരോരുത്തരെ പിടിച്ചുക്കൊണ്ട് പറഞ്ഞു.
"അനന്തു ഇതെന്റെ അനിയന്മാരാ... പ്രഭാകരൻ, ഭാസ്കരൻ, വിജയൻ. ഇത് പ്രഭാകരന്റെ ഭാര്യ സുഷമ. പിന്നെ ഇത് വിജയന്റെ ഭാര്യ ഷൈല. അത് ഭാസ്കരന്റെ ഭാര്യ രാധ . അതാണ് നിന്റെ അമ്മായിമാർ."
അവിടുള്ള സ്ത്രീ ജനങ്ങളെ നോക്കി ബലരാമൻ പറഞ്ഞു. അവർ അനന്തുവിനെ ഉറ്റു നോക്കി.അനന്തു അവരെ നോക്കി കൈകൾ കൂപ്പി.
"അനന്തു ഇതാണ് എന്റെ ഭാര്യ സീത "
ബലരാമൻ തന്റെ അടുത്തുള്ള മെലിഞ്ഞു കൊലുന്നനെ ഉള്ള സ്ത്രീ രത്നത്തെ ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞു. അനന്തു അവരെ നോക്കി കൈ കൂപ്പി. സീത അനന്തുവിന്റെ നെറുകയിൽ വാത്സല്യപൂർവ്വം തലോടി.
💬 Comments
View all comments