0%

Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
അനന്തു പൂമുഖത്തേക്ക് എത്തിനോക്കി. അവിടെ കുറേ പേര് നിൽക്കുന്നത് അവൻ കണ്ടു. ബലരാമൻ അവരെ കൈ കാട്ടി വിളിച്ചു. ഈ സമയം അനന്തുവും ശിവയും മാലതിയും ഒരുമിച്ചു നിന്നു. "മാലതി ഇതെന്റെ മക്കളാ ശിവജിത്തും മീനാക്ഷിയും." ബലരാമൻ മക്കളെ അവളുടെ മുൻപിലേക്ക് പിടിച്ചു നിർത്തി. മാലതി അവരെ ചേർത്തു പിടിച്ചു. ശിവജിത്തും മീനാക്ഷിയും പുച്ഛത്തോടെ അനന്തുവിനെ നോക്കി. അനന്തുവിന് അത് മനസിലായെങ്കിലും അത് കാര്യമാക്കാതെ അവർക്ക് കൈ നീട്ടി.ശിവയോടും അങ്ങനെ തന്നായിരുന്നു അവരുടെ പ്രതികരണം. "ശിവജിത്ത് നമ്മുടെ ബിസിനസ് നോക്കി നടത്തുവാ.. മീനാക്ഷി നമ്മുടെ തന്നെ എയ്ഡഡ് സ്കൂളിൽ തന്നെ ടീച്ചറാണ്. " ബലരാമൻ അഭിമാനത്തോടെ പറഞ്ഞു. "മാലതി ഇതെന്റെ മക്കളാ അനുരാധയും അനുരാജും. അനുരാധ നമ്മുടെ ബിസിനസിൽ ആണ്. ശിവജിത്തിന്റെ കൂടെ ..അനുരാജ് MBA കഴിഞ്ഞതേയുള്ളൂ ഇപ്പോ " ഭാസ്കരൻ തന്റെ മക്കളെ ചേർത്തു നിർത്തി പറഞ്ഞു. "മാലതി എനിക്ക് മൂന്ന് പിള്ളേരാ...മൂത്തയാളുടെ പേര് രേവതി BCA പഠിക്കുന്നു. നടുക്കുള്ളത് രഞ്ജിത്ത്. അവനിപ്പോ SSLC ആണ്. അവസാനത്തെ ആള് അമൃത. അവൾ ആറാം ക്ലാസ്സിൽ പഠിക്കുന്നു . പ്രഭാകരൻ സന്തോഷത്തോടെ പറഞ്ഞു. "മോളെ മാലതി ഇതാ എന്റെ മക്കൾ.. ഇരട്ടകളാ..അമല,  അമൽ... എഞ്ചിനീയറിംഗ് പഠിക്കുവാ... പിന്നെ ഉള്ളത് എന്റെ അഞ്‌ജലി മോളാ. അവൾ വീടിന്റെ ഉള്ളിലുണ്ട്. ഒരു ചെറിയ ആക്‌സിഡന്റ് പറ്റി അവൾക്ക്. ഇപ്പൊ കിടപ്പിലാണ്. പക്ഷെ എന്റെ കുട്ടി വേഗം തിരിച്ചു വരും എല്ലാ വയ്യായ്കയും മാറി. വിജയൻ പതർച്ചയോടെ പറഞ്ഞു. എല്ലാരും പൊടുന്നനെ മൗനത്തിലായി.മാലതി ഏട്ടനെ സമാധാനിപ്പിക്കാൻ എന്നവണ്ണം കയ്യിൽ പിടിച്ചു. സെക്കൻഡുകൾ

💬 Comments

View all comments