0%

Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
അവിടെ ഒരു നിശ്ശബ്ദത തട്ടി കളിച്ചു. വിജയന്റെ ഭാര്യ ഷൈല സങ്കടത്തോടെ കണ്ണുകൾ ഒപ്പിയെടുത്തു. "മോളെ ഷൈലേ വിഷമിക്കാതെ. നമ്മുടെ മാലതി മോള് വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്നിരികുവല്ലേ  അവളെയും വിഷമിപ്പിക്കാതെ" മുത്തശ്ശൻ ഒരു ശാസന എന്നപോലെ പറഞ്ഞു. "അവരെ മുറ്റത്തു തന്നെ നിർത്താതെ ഉള്ളിലേക്ക് കേറട്ടെ. " ബലരാമൻ ഉറക്കെ വിളിച്ചു പറഞ്ഞു. "മുത്തശ്ശൻ മാലതിയുടെയും ശിവയുടെയും കൈകൾ പിടിച്ചു വീടിന്റെ പൂമുഖം കടന്നു ഉള്ളിലേക്ക് കയറി. തന്റെ വീട്ടിലേക്ക് തിരിച്ചു കയറിയപ്പോൾ നഷ്ട്ടപെട്ടതെന്തോ തിരിച്ചു കിട്ടിയ അനുഭൂതി ആയിരുന്നു മാലതിക്ക്. വിശാലമായ ഹാൾ ആണെന്ന് അനന്തുവിനു മനസ്സിലായി. നാലുകെട്ട് ആണെങ്കിലും ആധുനികമായ സൗകര്യങ്ങളുമായി  സമന്വയിപ്പിച്ച ഒരു മന ആണ് ഇതെന്ന് അവനു തോന്നി.പഴമയിൽ ഒരു ലക്ഷ്വറി സൗകര്യങ്ങൾ അവിടുണ്ടെന്നു അവനു തോന്നി. തോളിൽ തൂക്കിയിരുന്ന ബാഗ് അവൻ കയ്യിൽ പിടിച്ചു നിന്നു.ബന്ധുക്കൾ എല്ലാവരും അവർക്ക് ചുറ്റുമായി നിൽക്കുന്നു. ശിവയ്ക്ക് വല്ലാതെ ശ്വാസം മുട്ടുന്നതായി തോന്നി. അവൾ മാലതിയുടെ പുറകെ നിന്നു.
ബലരാമൻ അനന്തുവിനെ നോക്കി ഹാളിന്റെ അറ്റത്തേക്ക് കൈ ചൂണ്ടി. അവൻ ആകാംക്ഷയോടെ അങ്ങോട്ട് നോക്കി. ഒറ്റ നോട്ടം നോക്കിയതും വിശ്വാസം വരാതെ അവൻ കണ്ണുകൾ വീണ്ടും ചിമ്മി തുറന്നു. അനന്തുവിന്റെ നട്ടെല്ലിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞത് പോലെ അവനു തോന്നി. വിറയലോടെ അവന്റെ കയ്യിൽ നിന്നും ബാഗ് നിലത്തേക്ക് ഊർന്നു വീണു. അവൻ അടിവച്ചടി വച്ചു ഭിത്തിയ്ക്ക് മദ്ധ്യേ ഉള്ള ജാലകത്തിനു സമീപം വന്നു നിന്നു.അതിനു സമീപം തൂക്കിയിരിക്കുന്ന മാലയിട്ടിരിക്കുന്ന ഛായാ ചിത്രത്തിലേക്ക് അവൻ ഉറ്റു നോക്കി. തന്റെ അതേ മുഖഛായാ

💬 Comments

View all comments