0%

Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
വെപ്രാളത്തോടെ നെഞ്ചിൽ കൈ വച്ചു. "ഞാൻ നോക്കിക്കോളാം രേവതിക്കുട്ടി.. " അനന്തു അവളെ നോക്കി ഉറക്കെ പറഞ്ഞു. രേവതിയുടെ അധരങ്ങളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു. അനന്തു കുളത്തിലേക്ക് ദൃഷ്ടി പതിപ്പിച്ചുകൊണ്ട് കല്പടവിലേക്ക് ഇരുന്നു. പതിയെ കുളത്തിലേക്ക് കാല് നീട്ടി വച്ചു അവൻ ഒരു ദീർഘ നിശ്വാസം വിട്ടു.
"ഞങ്ങൾ പോട്ടെ ഏട്ടാ  " രേവതിയുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി. "പൊക്കോളൂ രേവതി... കുളം കാണിച്ചു തന്നതിന് താങ്ക്സ് " അനന്തു അവരെ നോക്കി ചിരിച്ചു. അമൃതയുടെ കയ്യും പിടിച്ചു രേവതി കളിക്കാനായി പോയി. അനന്തു കുളത്തിലെ വെള്ളത്തിൽ കാലിട്ടടിച്ചുകൊണ്ട് ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നു. വല്ലാത്ത ഒരു ഒറ്റ പെടൽ പോലെ അവനു തോന്നി. ആകെ നല്ല രീതിയിൽ പെരുമാറുന്നത് മുത്തശ്ശനും മുത്തശ്ശിയും ബലരാമൻ അമ്മാവനും സീത അമ്മായിയും ആണ്. അമ്മയെയും ശിവയേയും കൂട്ടി എല്ലായിടത്തും ഒന്ന് കറങ്ങാൻ പോകണമെന്ന് അനന്തു നിശ്ചയിച്ചു. അപ്പോൾ ആ ഒരു വിരസത മാറുമെന്ന് അവൻ കണക്ക് കൂട്ടി. അതിനു മുൻപ് ഈ നാട് മൊത്തം ഒറ്റക്ക് കാണാൻ അവനു കൊതിയായി. കുറച്ചു നേരം കല്പടവുകളിൽ ഇരുന്ന് മടുത്ത അനന്തു പതിയെ എണീറ്റു തറവാട്ടിലേക്ക് വച്ചു പിടിപ്പിച്ചു. അമ്പലത്തിൽ പോയവർ ഇതുവരെ തിരിച്ചു വരാൻ ആയിട്ടില്ലെന്ന് അവനു തോന്നി. പതിയെ അകത്തളത്തിലേക്ക് കേറിയ അവൻ ഉള്ളിലേക്ക് നടന്നു വന്നപ്പോൾ നടു മുറ്റത്തിന് സമീപം ഇരുന്ന് സീത അമ്മായി അമ്മയ്ക്ക് മുടി ചീകി കൊടുക്കുന്നത് അനന്തു കണ്ടു. അമ്മയും അമ്മായിയും വിശേഷങ്ങൾ പറഞ്ഞു ഇടക്ക് പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. അനന്തു പതിയെ നടന്നു

💬 Comments

View all comments