Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]
"മിക്കവാറും ഭൂമി പൂജയ്ക്ക് ശേഷം ആയിരിക്കും "
എന്തോ ഓർത്ത പോലെ സീത പെട്ടെന്നു നിശ്ചലയായി. പിന്നെ പതിയെ തന്റെ ജോലി തുടർന്നു.
"എന്നോട് ബാലരാമേട്ടൻ പറഞ്ഞിരുന്നു എല്ലാം. ഇത്തവണ ജിത്തു ആണല്ലേ അത് ? "
മാലതി സീതയെ പാളി നോക്കി. സീത അതേയെന്ന മട്ടിൽ തലയാട്ടി. എന്തോ ഒരു തരം നിസ്സംഗത ഭാവം അവളെ വേട്ടയാടിക്കൊണ്ടിരുന്നു.
എന്നാൽ മാലതിയ്ക്ക് അത് വേഗം മനസ്സിലായി. സീത എന്തോ പറയാൻ തുനിഞ്ഞതും മാലതി അനന്തു ഇവിടുണ്ടെന്ന അർത്ഥത്തിൽ സീതയെ ചൂണ്ടി കാണിച്ചു. പൊടുന്നനെ സീത ഒന്ന് അടങ്ങി.
അനന്തുവിന് ഇതൊക്കെ കേട്ടിട്ടും ഒന്നും മനസ്സിലായില്ല.അവൻ രാവിലെ ആനയെ ചുറ്റിപറ്റി നിന്ന കാര്യങ്ങൾ ഓർക്കുവായിരുന്നു.
"അമ്മേ ഞാൻ രാവിലെ ആനയുടെ പാപ്പാൻമാരുമായി സംസാരിക്കുവായിരുന്നു. അപ്പൊ ഒരു സംഭവം ഉണ്ടായി. "
"എന്താ അത് ? "
മാലതി മുഖം ചുളിച്ചു അവനെ നോക്കി. അനന്തു പറയുന്നത് കേൾക്കാൻ സീതയും തന്റെ കാതുകൾ കൂർപ്പിച്ചു വച്ചു.
"അതോ ആ ചേട്ടന്മാരുമായി സംസാരിക്കുമ്പോ അവർ എന്നെ കുഞ്ഞമ്പ്രാ എന്ന് വിളിച്ചു. എന്താ അതിന്റെ അർത്ഥം? "
മാലതിയും സീതയും പരസ്പരം നോക്കി. സീത പതിയെ ഒന്ന് ചിരിച്ചിട്ട് അനന്തുവിനെ നോക്കി.
"അനന്തൂട്ടാ നീ ഒരു സാധാരണക്കാരൻ അല്ല ഇപ്പൊ. പഴയ അനന്തുവും ഇപ്പോഴുള്ള അനന്തുവും തമ്മിൽ നല്ല മാറ്റമുണ്ട്. അതായത് തേവക്കാട്ട് ശങ്കരന്റെയും കാർത്യായനിയുടെയും പേരക്കുട്ടി ആണ് നീ. സർവ്വോപരി തേവക്കാട്ട് കുടുംബത്തിലെ അംഗവും ആണ് . ഈ ദേശം എന്ന ഗ്രാമത്തിന്റെ കിരീടം വയ്ക്കാത്ത രാജാവ് ആണ് നിന്റെ മുത്തശ്ശൻ.
💬 Comments
View all comments