Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]
പ്രേതം ആണോ അതാണോ പുള്ളിയുടെ അതേ മുഖം ഇവനും കിട്ടിയത്? "
ശിവ ഗഹനമായ ചിന്തയിൽ ആണ്ടു.
"പ്രേതം ഞാൻ അല്ലെടി.. നിന്റെ മറ്റവനാ"
അനന്തു ദേഷ്യത്തോടെ അവളുടെ തുടയിലേക്ക് അമർത്തി ചവുട്ടി.
"ആാാഹ് ഡാ പട്ടി "
വേദന കാരണം ശിവയുടെ മുഖം ചുവന്നു വന്നു. മുഖത്തെ ഞരമ്പ് തിണിർത്തു. കോപത്തോടെ അവൾ അനന്തുവിന്റെ കാലിൽ അവളുടെ നഖങ്ങൾ ആഴ്ത്തി.
"മാന്തല്ലേ കോപ്പേ "
അനന്തു വേദനയോടെ കാല് കുടഞ്ഞു.
"അടങ്ങിയിരുന്നില്ലേൽ കുളത്തിൽ കൊണ്ടുപോയി രണ്ടിനെയും ഞാൻ ഇടും പറഞ്ഞേക്കാം "
മാലതിയുടെ ശബ്ദം ഉയർന്നതോടെ അനന്തുവും ശിവയും ഒന്നടങ്ങി. അല്പ നേരം അവർ നിശബ്ദരായി. മാലതി പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു.
"ആരാ അമ്മേ ഈ ലക്ഷ്മി ? നേരത്തെ പറയുന്നത് കേട്ടല്ലോ? "
അനന്തു അറിയാനുള്ള ത്വരയിൽ മാലതിയെ നോക്കി.
"അനന്തു നിന്റെ മുത്തശ്ശിയുടെ ആങ്ങളയുടെ മകൾ ആണ് ലക്ഷ്മി. ഞങ്ങളുടെ എല്ലാം ലക്ഷ്മിക്കുട്ടി. ഒരു സുന്ദരിക്കുട്ടിയാ അവള്.ഒരു പഞ്ച പാവം ആയിരുന്നു ലക്ഷ്മി.ഞങ്ങൾക്ക് എല്ലാവർക്കും അവളെ വല്യ കാര്യം ആയിരുന്നു. എന്റെ ദേവേട്ടനെ ലക്ഷ്മിയ്ക്ക് ഒരുപാട് ഇഷ്ട്ടായിരുന്നു ചെറുപ്പം മുതലേ. പക്ഷെ ഞങ്ങൾ അതു വൈകിയാ അറിഞ്ഞേ. അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി ദേവേട്ടന്റെയും ലക്ഷ്മിയുടെയും വിവാഹം ഉറപ്പിച്ചു. വളരെ ആർഭാടമായി തന്നെ അവരുടെ നിശ്ചയം കഴിഞ്ഞു. അങ്ങനെ ഇവിടുത്തെ ഉത്സവം കഴിഞ്ഞു ഒരാഴ്ചയ്ക്ക് ശേഷം അവരുടെ കല്യാണം നടത്താൻ തീരുമാനിച്ചു."
മാലതി ഒന്ന് പറഞ്ഞു നിർത്തി. എന്നിട്ട് പതുക്കെ ദീർഘ നിശ്വാസം വിട്ടു.
"എന്നിട്ടോ"
അനന്തു മാലതിയെ ബാക്കി അറിയാനുള്ള
💬 Comments
View all comments