Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]
നിന്നും അനുസരണയില്ലാത്ത ചിതറി തെറിച്ച ചുവന്ന തുള്ളികൾ മാനത്തിൽ നിറ വ്യത്യാസം വരുത്തുന്നുന്നു.
പതിയെ അന്നത്തെ ആലേഖനത്തിനു അറുതി വരുത്തിക്കൊണ്ട് സൂര്യൻ ഉറങ്ങുവാനുള്ള ത്വരയിൽ ഭൂമിയുടെ മടിത്തട്ടിലേക്ക് തല ചായ്ച്ചു.നല്ലൊരു അസ്തമയം കണ്ട അനുഭൂതിയിൽ ശിവയും അനന്തുവും ഇരുന്നു.
അവർക്ക് അവിടുന്ന് എണീക്കാനേ തോന്നിയില്ല. അസ്തമയം കണ്ട ശേഷം ഓരോരുത്തർ പിന്തിരിഞ്ഞു പോകുവാൻ തുടങ്ങി.
അനന്തു ആ ഗ്രാമത്തിന്റെ ഭംഗിയും നൈർമല്യവും ആവോളം ആസ്വദിക്കുകയായിരുന്നു. ശിവയ്ക്ക് തന്റെ മനസ്സിലെ സങ്കീർണ്ണതകൾ ഒഴിഞ്ഞു മാറി. ഉഷാറോടെ അവൾ ചാടിയെണീറ്റു.
"ഡാ പോകാം നമുക്ക് "
"ആം പോയേക്കാം.. "
അനന്തു വിദൂരതയിലേക്ക് നോക്കികൊണ്ടിരുന്നു. ഈ സമയം അങ്ങ് കിഴക്ക് ഭാഗത്തു നിന്നും പറന്നു വന്ന ഒരു കഴുകൻ അനന്തു ഇരുന്ന ആൽമരത്തിനു തലയ്ക്കൽ അന്തരീക്ഷത്തിലൂടെ വലം വച്ചു ചിറകിട്ടടിച്ചു പറന്നു.
കഴുത്ത് ചരിച്ചു താഴേക്ക് നോക്കിയ കഴുകൻ എന്തോ കണ്ടതും ശബ്ദമുണ്ടാക്കിക്കൊണ്ട് പതിയെ മരത്തിന്റെ ശിഖരത്തിലേക്ക് പറന്നു വന്നിരുന്നു. പൊടുന്നനെ അതു രൂപാന്തരം പ്രാപിക്കുവാൻ തുടങ്ങി.
പതിയെ അതിന്റെ കണ്ണുകൾ രക്ത വർണ്ണമായി മാറി. കൊക്കും നഖങ്ങളും ബ്ലേഡ് പോലെ നീണ്ടു വന്നു.ഉടലും ചിറകുകളും സാവധാനം വികസിച്ചു വന്ന് അതു ഒരു ഒത്ത പക്ഷിയായി മാറി.
ആരും കണ്ടാൽ ഭയക്കുന്ന വന്യമായ രൂപം അതു കൈ വരിച്ചു. മരത്തിന്റെ ശിഖരത്തിൽ ഇരുന്ന് അതു അനന്തുവിനെ തന്നെ ഉറ്റു നോക്കി.
തന്റെ ഇരയെ കണ്ട സന്തോഷത്തിൽ ആ ഭീമാകാരനായ കഴുകൻ തന്റെ കൊക്കുകൾ ശിഖരത്തിൽ ഉരച്ചു മൂർച്ചയുണ്ടെന്നു ഉറപ്പു വരുത്തി.
"എന്നാൽ പോകാം. "
അനന്തു പതിയെ ഇരിപ്പിടത്തിൽ നിന്നും
💬 Comments
View all comments