Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]
എണീറ്റു. അവൻ ഒന്നു കൂടി വിദൂരതയിലേക്ക് നോക്കികൊണ്ട് പ്രകൃതിയുടെ ഭംഗി ആസ്വദിച്ചു.
ഈ സമയം കഴുകന്റെ കണ്ണുകൾ വെട്ടി തിളങ്ങി. അതു തന്റെ ഇരയെ പിടിക്കാനുള്ള ഉദ്യമത്തിനായി പുറകിലേക്ക് ആഞ്ഞു മുന്നോട്ടേക്ക് ചാട്ടുളി പോലെ കുത്തിക്കാനായി ആഞ്ഞു.
അപ്പൊ ആൽമരത്തിനു പുറകിലുള്ള പതിയിൽ പൊടുന്നനെ ഒരു ചലനമുണ്ടായി. അതിൽ നിന്നും ഉത്ഭവിച്ച തരംഗങ്ങൾ പ്രകമ്പനത്തോടെ മണ്ണിലൂടെ ചലിച്ചു ആൽമരത്തിനു കീഴെയെത്തി.
ആൽമരത്തിനു ചുവട്ടിൽ എത്തിയതും തരംഗങ്ങൾ വൃക്ഷത്തിന്റെ ശരീരത്തിലൂടെ മുകളിലേക്ക് സഞ്ചരിച്ചു എല്ലാ ശിഖരങ്ങളിലേക്കും ദ്രുതഗതിയിൽ അത് പ്രവഹിക്കപെട്ടു.
ശിഖരങ്ങളിലൂടെ സഞ്ചരിച്ച തരംഗങ്ങൾ സ്ഫുരിച്ചതും കഴുകൻ ദൂരേക്ക് ഞൊടിയിടയിൽ തെറിച്ചു വീണു. കാലിനു പൊള്ളലേറ്റ കഴുകൻ പ്രാണ രക്ഷാർത്ഥം കരഞ്ഞുകൊണ്ട് ഉരുണ്ടു പിരണ്ടെണീറ്റു.
പതിയെ വേച്ചു നടന്ന ഭീമാകാരനായ കഴുകൻ സാവധാനം യഥാ രൂപം സ്വീകരിച്ചു കിഴക്ക് ദിക്ക് ലക്ഷ്യമാക്കി വിവശതയോടെ പറന്നു.
ഈ സമയം അനന്തുവും ശിവയും സ്‌റ്റെപ്സ് ഇറങ്ങി കുന്നിനു താഴേക്ക് എത്തിയിരുന്നു. അവർ ബുള്ളറ്റ് നിർത്തി വച്ചിരിക്കുന്നതിനു സമീപത്തേക്ക് പോയി.
ബുള്ളെറ്റിലേക്ക് കയറി ഇരുവരും വീട്ടിലേക്ക് വച്ചു പിടിപ്പിച്ചു. കുറച്ചു നിമിഷത്തെ യാത്രയ്ക്ക് ശേഷം അവർ തറവാട്ടിലേക്ക് എത്തിച്ചേർന്നു.
ഇരുവരെയും കാണാത്തതിനാൽ സീത വഴി കണ്ണുമായി അവരെ കാത്തിരിക്കുവായിരുന്നു.
ബുള്ളറ്റിന്റെ ശബ്ദം കേട്ടപ്പോൾ സീതയിൽ ആശ്വാസത്തിന്റ വെളിച്ചം കത്തി. ബുള്ളറ്റിൽ നിന്നു ഇറങ്ങിയതും ശിവ സീതയുടെ അടുത്തേക്ക് ഓടി അവളുടെ കയ്യിൽ പിടിച്ചു കവിളിൽ മുത്തം നൽകി. സീത അവളെ ചേർത്തു പിടിച്ചു.
"എവിടെ പോയതാ ചേട്ടനും അനിയത്തിയും കൂടി ? "
സീത പരിഭവത്തോടെ ചോദിച്ചു.
"ഞങ്ങൾ സൂര്യാസ്തമയം കാണാൻ പോയതാ"
💬 Comments
View all comments