0%

Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
നോക്കി പുഞ്ചിരിച്ചു കൊണ്ടു അനന്തു നടു മുറ്റത്തേക്ക് നടന്നു. അവിടുന്ന് നേരെ അഞ്ജലിയുടെ മുറിയ്ക്ക് സമീപം എത്തി. മുറിയുടെ വാതിൽ തുറന്നിട്ടിരിക്കുന്നതിനാൽ അനന്തു അഞ്‌ജലി എന്ന് വിളിച്ചുകൊണ്ടു മുറിയിലേക്ക് കയറി ചെന്നു.
ഈ സമയം അഞ്‌ജലി മുറിയിലെ ചൂരൽ കസേരയിൽ ഇരുന്ന് ബുക്കിൽ മുഖം പൂഴ്ത്തിയിരിക്കുവായിരുന്നു. അനന്തുവിന്റെ ശബ്ദം കേട്ടതും അവൾ മുഖം ഉയർത്തി. പൊടുന്നനെ അവളുടെ അധരങ്ങളിൽ പുഞ്ചിരി വിരിഞ്ഞു. "ആഹാ ആരിത് നന്ദുവേട്ടനോ വാ  " "അഞ്‌ജലി ഞാൻ ചായ കൊണ്ടു തരാൻ വന്നതാ  " അനന്തു  അവൾക്ക് നേരെ ചായ നീട്ടിക്കൊണ്ട് പറഞ്ഞു. "നന്ദുവേട്ടൻ എന്തിനാ അതൊക്കെ ചെയ്തു ബുദ്ധിമുട്ടുന്നേ.. ഷൈലമ്മ കൊണ്ടു തരുമായിരുന്നല്ലോ " അഞ്‌ജലി മുൻകൂറായി അവനോട് ക്ഷമ യാചിച്ചു. "അതിനെന്താ അഞ്‌ജലി ഇതൊക്കെ എന്റെ സന്തോഷമല്ലേ ...ഇതാ വാങ്ങിച്ചോ  " അനന്തു നീട്ടിയ ചായക്കപ്പ് അഞ്‌ജലി കൈകൾ എത്തിച്ചു വാങ്ങി. സന്തോഷത്തോടെ അവൾ ചായകപ്പ് ചുണ്ടോടടുപ്പിച്ചു ഊതി കുടിച്ചു. അനന്തു അവളെ വാത്സല്യപൂർവം നോക്കി നിന്നുപോയി. "ചായ ഊതി കുടിക്കുന്നതായിരുന്നു ഗുപ്തനിഷ്ട്ടം " ഹരികൃഷ്ണൻസിലെ ഡയലോഗ് ഉരുവിട്ടുകൊണ്ട് അനന്തു ഊറി ചിരിച്ചു. "ഓഹ് ഞങ്ങളൊക്കെ പിന്നെ ചായ തിളച്ച വഴി അണ്ണാക്കിലേക്ക് കമിഴ്ത്താറാണല്ലോ പതിവ്"അഞ്‌ജലി ഒരു ലോഡ് പുച്ഛം ഇറക്കി. "അയ്യേ ചളി ചളി .... കട്ട ചളി  " അനന്തു അഞ്ജലിയെ കളിയാക്കി. "എന്റെ അടുത്ത് നിന്നും ഇത്രയ്‌ക്കൊക്കെ നിലവാരം പ്രതീക്ഷിച്ചാൽ മതി നന്ദുവേട്ടൻ." അഞ്‌ജലി മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു. "ശരി മാഡം ചായ കുടിക്ക് വേഗം " "നന്ദുവേട്ടൻ കുടിച്ചോ ? " അഞ്‌ജലി തിരക്കി

💬 Comments

View all comments