0%

Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
"കുടിച്ചു അഞ്ജലിക്കുട്ടി" അനന്തു അവളെ നോക്കി കണ്ണു ചിമ്മി.അനന്തു പതിയെ മുറിയിൽ ആകമാനം കണ്ണുകൾ ഓടിച്ചു. അപ്പോൾ കട്ടിലിന്റെ തലയ്ക്കൽ ഉള്ള ഒരു ഡ്രോയിങ് ബുക്ക്‌ അവന്റെ കണ്ണുകൾ ഉടക്കി. അവൻ അതു കൈ നീട്ടി വലിച്ചെടുത്തു. "അയ്യോ അതെടുക്കല്ലേ " അഞ്‌ജലി വെപ്രാളത്തോടെ ഒച്ചപ്പാടാക്കി. "അതെന്തേ ഞാൻ നോക്കണ്ടേ? " അനന്തു പുരികം പൊന്തിച്ചു അവളെ നോക്കി "വേണ്ട " നിഷേധാർത്ഥത്തിൽ അഞ്‌ജലി തലയാട്ടി. "എന്നാൽ നോക്കിയിട്ട് തന്നെ കാര്യം. " അനന്തു അവളെ നോക്കി ചുണ്ടുകൾ കൂർപ്പിച്ചു ഡ്രോയിങ് ബുക്കിന്റെ ആദ്യ താള് മറിച്ചു. അതിനു ശേഷം വീണ്ടുമൊരു താള് കൂടി മറിച്ചു. അതു കണ്ടതും അനന്തുവിന്റെ കണ്ണുകൾ വിടർന്നു. അവൻ അമ്പരപ്പോടെ ആ താളിൽ ആലേഖനം ചെയ്ത ചിത്രത്തിലേക്ക് നോക്കി. അഞ്‌ജലി ചമ്മൽ കാരണം തന്റെ കണ്ണുകൾ കൈകൾ വച്ചു മുറുകെ പൂട്ടി. "അഞ്‌ജലി എന്റെ ചിത്രം എത്ര മനോഹരമായിട്ടാ വരച്ചു വച്ചിരിക്കുന്നേ..
എനിക്ക് ഒരുപാട് ഇഷ്ട്ടമായിട്ടോ " അനന്തു അത്ഭുതത്തോടെ അഞ്‌ജലി വരച്ച തന്റെ ചായാ ചിത്രത്തിലേക്ക് കണ്ണുകൾ നട്ടിരുന്നു. "സത്യമാണോ ഒരുപാട് ഇഷ്ട്ടായോ? " അഞ്‌ജലി വിശ്വാസം വരാതെ അവനെ നോക്കി. "സത്യം അഞ്‌ജലി. എനിക്ക് ഒരുപാട് ഇഷ്ട്ടമായി. എന്നെയും ഇങ്ങനെ വരയ്ക്കാൻ പഠിപ്പിക്കുമോ? " "ഞാൻ പഠിപ്പിക്കാം നന്ദുവേട്ടാ " "ആഹാ സന്തോഷം.  " അനന്തു അഞ്ജലിയെ നോക്കി പുഞ്ചിരിച്ചു. അഞ്‌ജലി അനന്തുവിന്റെ നീല കണ്ണുകളും ചിരിയും ഒക്കെ നോക്കിയിരിക്കുകയായിരുന്നു. അവൾക്ക് അവന്റെ ചിരിയും സംസാരവും വല്ലാത്തൊരു ഊർജം നൽകുന്നതായി തോന്നി. അനന്തു യാദൃശ്ചികമായി അടുത്ത താള് കൂടി

💬 Comments

View all comments