0%

Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
മറിച്ചു. ആ താളിൽ ആലേഖനം ചെയ്തിട്ടുള്ള ചിത്രം കണ്ടതും അനന്തു സ്തബ്ധനായി. ആ ചിത്രത്തിലൂടെ അനന്തുവിന്റെ കണ്ണുകൾ ഓടി നടന്നു.മനസ്സിനുള്ളിലേക്ക് വല്ലാത്തൊരു ദുഃഖം നുരഞ്ഞു പൊന്തുന്നപോലെ അവനു തോന്നി.ഒരു ദീർഘ നിശ്വാസം വിട്ടു ചിത്രത്തിൽ നിന്നും കണ്ണുകൾ പറിച്ചെടുത്തു അഞ്ജലിയെ അവൻ ഉറ്റു നോക്കി. "ഇന്ന്‌ വെളുപ്പിനെ കണ്ട സ്വപ്നമാ.. ഒരാൾ ഒരു പെൺകുട്ടിയുടെ കഴുത്തിൽ താലി ചാർത്തുന്ന രംഗം. പഞ്ഞികെട്ടുകൾ പോലുള്ള മേഘങ്ങൾക്കിടയിൽ ആയിരുന്നു അവരുടെ വിവാഹം. എന്റെ മുന്നിൽ തടസ്സം സൃഷ്ട്ടിച്ച കോട മഞ്ഞിനെ വകഞ്ഞു മാറ്റി ഞാൻ അവർക്ക്  സമീപം പതിയെ നടന്നെത്തി.അപ്പൊ അയാൾ താലി കയ്യിൽ എടുത്തു ആ പെൺകുട്ടിയുടെ കഴുത്തിൽ കെട്ടുകയായിരുന്നു. അപ്പോഴാണ് അതു നന്ദുവേട്ടൻ ആണെന്ന് എനിക്ക് മനസ്സിലായത്. അപ്പൊ ഞാൻ ആ പെൺകുട്ടിയെ പൊടുന്നനെ നോക്കി. പക്ഷെ അവളുടെ മുഖം അവ്യക്തമായിരുന്നു.ആ സമയം നാല് ദിക്കിൽ നിന്നും ഒരേ സമയം നിങ്ങൾക്ക് നേരെ പുഷ്പ്പ വൃഷ്ടി ഉണ്ടായി.വല്ലാത്തൊരു അനുഭൂതിയോടെയാ ഞാൻ അതു കണ്ടു നിന്നത്. അതു മാത്രമല്ല ഞാൻ ആ സ്വപ്നം കാണുമ്പോൾ പഴയപോലെ എണീറ്റു നിൽക്കുവായിരുന്നു ഉഷാറോടെ... അല്ലാതെ വീൽ ചെയറിൽ ആയിരുന്നില്ല.." അഞ്‌ജലി താൻ കണ്ട സ്വപ്നത്തെ കുറിച്ച് വാചാലയായി. അനന്തു ഇതിക്കെ കേട്ട് ആദ്യം അത്ഭുതം തോന്നിയെങ്കിലും പിന്നെ അതു അവളുടെ സ്വപ്നമാണല്ലോ എന്ന് ഓർത്തു അതിനെ തള്ളി കളഞ്ഞു. അവൻ വീണ്ടും ആ ചിത്രത്തിലേക്ക് ഉറ്റു നോക്കി. താൻ ഒരു പെൺകുട്ടിയുടെ കഴുത്തിൽ താലി ചാർത്തുന്നത് അവൾ മനോഹരമായി വരച്ചു വച്ചിരിക്കുന്നു.എന്നാൽ സ്വപ്നത്തിൽ കണ്ടത് പോലെ ഇവിടെയും അവളുടെ മുഖം അവ്യക്തമാണ്.

💬 Comments

View all comments