0%

Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
ഞാൻ മുളക് തേക്കണോ? " ദേവന്റെ മുഖം വലിഞ്ഞു മുറുകിയതും കല്യാണി ഭയന്നു. "വന്നു കേറാൻ " "അങ്ങുന്നേ എനിക്ക് ഈ കുന്ത്രാണ്ടത്തിൽ കേറാൻ അറിഞ്ഞൂടാ " കല്യാണി നിഷ്കളങ്കതയോടെ അവനെ നോക്കി "ഞാൻ കയറി ഇരിക്കുന്ന പോലെ അങ്ങ് ഇരുന്നാൽ മതി വേഗം  " ദേവൻ ഉള്ളിൽ ചിരിയോടെ തിടുക്കം കൂട്ടി. കല്യാണി എങ്ങനൊക്കെയോ കഷ്ട്ടപെട്ടു ബുള്ളറ്റിൽ വലിഞ്ഞു കയറി. ദേവൻ ഉള്ളിൽ ചിരിച്ചുകൊണ്ട് ബുള്ളറ്റ് നേരെ വൈദ്യരുടെ വീട് ലക്ഷ്യമാക്കി നീങ്ങി. യാത്രയ്ക്കിടെ അപരിചിതത്വം കാരണം അവൾ ഇടക്കിടക്ക് ഇളകിക്കൊണ്ടിരുന്നതും അവൾ താഴെ വീഴുമെന്നു അവൻ ഭയപ്പെട്ടിരുന്നു. അതിനാൽ കുറഞ്ഞ വേഗതയിലാണ് ദേവൻ വണ്ടി ഓടിച്ചിരുന്നത്. വൈദ്യരുടെ വീട്ടിലേക്ക് എത്തിയതും ദേവൻ ബുള്ളറ്റ് വീടിന്റെ മുറ്റത്തുള്ള തുളസി തറയ്ക്ക് സമീപം വണ്ടി നിർത്തി. ദേവന്റെ സഹായത്തോടെ കല്യാണി വണ്ടിയിൽ നിന്നും ഇറങ്ങി. ബുള്ളറ്റ് ഒതുക്കി വച്ചു കല്യാണിയുടെ നേരെ തിരിഞ്ഞതും വീഴാൻ ആഞ്ഞ
അവളെ ദേവൻ താങ്ങി നിർത്തി.ദേവന്റെ കൈ അവളുടെ ഇടുപ്പിൽ പതിഞ്ഞതും കല്യാണിയിൽ അപ്പൊ സ്ത്രീ സഹജമായ ഒരു നാണം ഉടലെടുത്തു. അവളുടെ കവിളുകൾ ചുവന്നു തുടുത്തു.  വീഴ്ചയിൽ എവിടെയോ അവൾക്ക് കാൽമുട്ടിന് വേദന പറ്റിയിട്ടുണ്ടെന്ന് അവനു തോന്നി.ദേവനെ കണ്ടതും വൈദ്യൻ നാരായണ തമ്പി ബഹുമാനപൂർവ്വം എണീറ്റു വന്നു തൊഴുതു നിന്നു. "വൈദ്യരെ ഈ കുട്ടി ഒന്നു വീണതാ പെട്ടെന്നു ഒന്നു നോക്കുമോ? " "അതിനെന്താ കുഞ്ഞേ ഇറയത്തേക്ക് കിടത്തിക്കോളൂ " നാരായണൻ തമ്പി ഉള്ളിലേക്ക് വിരൽ ചൂണ്ടി. ദേവൻ കല്യാണിയെ തന്റെ കൈകളിൽ കോരിയെടുത്തു. ഒരു കുഞ്ഞിനെ എടുക്കുന്ന കരുതലോടെ

💬 Comments

View all comments