Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]
അവളെയും കൊണ്ടു നേരെ വീടിന്റെ ഇറയത്തേക്ക് ചെന്നു.
അവിടെ വിരിച്ചിട്ടിരുന്ന പുൽ പായയിൽ ദേവൻ കല്യാണിയെ കിടത്തി. അവൾ വേദന നിയന്ത്രണാതീതമായതിനാൽ ചുണ്ടുകൾ കടിച്ചു പിടിച്ചിരുന്നു. ഞരക്കത്തോടെ കല്യാണി നിലത്തു കിടന്നു.
ദേവൻ പരിഭ്രമത്തോടെ അവളുടെ കയ്യിൽ പിടിച്ചു അവളെ സമാധാനിപ്പിച്ചു.ദേവന്റെ നീല കണ്ണുകളിൽ വിരിയുന്ന കരുതൽ അവളുടെ വേദനയ്ക്ക് തെല്ല് ആശ്വാസം നൽകി. അവന്റെ നോട്ടത്തിന്റെ ശക്തി താങ്ങാൻ ആവാതെ അവൾ മുഖം താഴ്ത്തിയിരുന്നു.
വൈദ്യർ വിശദമായി തന്നെ കല്യാണിയെ പരിശോധിച്ചു.അവളുടെ കൈ പരിശോദിക്കുമ്പോൾ കല്യാണി വേദന കാരണം പുളഞ്ഞു . പതിയെ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
ദേവൻ അതു കണ്ടതും ആ കണ്ണുനീർ അവന്റെ ഉള്ളിൽ കുത്തി കയറുന്ന പോലെ തോന്നി. കല്യാണി വേദന കൊണ്ടു പുളയുന്നതു അവനു കണ്ടു നിൽക്കാൻ ആയില്ല.
വലതു കൈയുടെ തള്ളവിരലിനു അസ്ഥിക്ക് ചെറിയ പൊട്ടൽ ഉണ്ടെന്നും കാലിനു വീണപ്പോൾ പറ്റിയ വേദന ആണെന്നും പെട്ടെന്നു തന്നെ മാറിക്കോളും എന്ന് വൈദ്യൻ ദേവനോട് പറഞ്ഞു.
അവൻ കല്യാണിയെ തന്നെ നോക്കി നിന്നു. അവൾ ഇതൊക്കെ കേട്ട് ചിരിക്കണോ കരയണോ എന്ന മാനസികാവസ്ഥയിൽ ആയിരുന്നു. ആവശ്യത്തിന് പച്ച മരുന്നുകളും മറ്റും എടുത്തു വൈദ്യർ കല്യാണിയുടെ തള്ള വിരലിൽ സൂക്ഷ്മതയോടെ വച്ചു കെട്ടി.10 ദിവസം കഴിഞ്ഞു വരാൻ പറഞ്ഞു അവൾക്ക് ആവശ്യമായ ഗുളികകളും വേദനയ്ക്ക് കുഴമ്പും വൈദ്യർ പൊതിഞ്ഞു നൽകി.
"വൈദ്യരെ ഒരുപാട് നന്ദി "
ദേവൻ അയാൾക്ക് നേരെ കൈകൾ കൂപ്പി
"കുഞ്ഞേ ഇതെന്റെ കടമ മാത്രമാ "വൈദ്യൻ അവനെ നിരുത്സാഹപ്പെടുത്തി.
ദേവൻ ചിരിച്ചുകൊണ്ട് കല്യാണിയെ കൈകളിൽ കോരിയെടുത്ത്
💬 Comments
View all comments