0%

Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
ബുള്ളറ്റിനു സമീപം നടന്നു. ബുള്ളെറ്റിലേക്ക് അവളെ പതിയെ ഇരുത്തിയ ശേഷം ദേവൻ മുൻപിൽ വലിഞ്ഞു കയറി ബുള്ളെറ്റ് സ്റ്റാർട്ട്‌ ചെയ്തു. അവിടുണ്ടായിരുന്ന ആൾക്കാർ തന്നെ നോക്കുന്നതുകണ്ട് കല്യാണിക്ക് വല്ലാത്ത വിമ്മിഷ്ടം തോന്നി. ദേവൻ കല്യാണിയുടെ കൈയിൽ പിടിച്ചു അവന്റെ വയറിൽ ചുറ്റി വച്ചു. അവന്റെ പ്രവൃത്തിയിൽ കല്യാണി ആദ്യം ഒന്ന് അമ്പരന്നെങ്കിലും വണ്ടിയിൽ നിന്നും വീഴാതിരിക്കാൻ വേറെ വഴിയില്ലെന്ന് അവൾക്ക് മനസ്സിലായി. വൈദ്യരെ നോക്കി തലയാട്ടിയ ശേഷം ദേവൻ വണ്ടി വീടിനു പുറത്തേക്ക് എടുത്തു. കല്യാണിയോട് അവളുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചു ദേവൻ സാവധാനത്തിൽ വണ്ടി ഓടിച്ചു. കുറച്ചു സമയത്തെ യാത്രയ്ക്ക് ശേഷം ദേശം ഗ്രാമത്തിന്റെ അതിർത്തിയിലേക്ക് അവർ എത്തി ചേർന്നു. അവിടെ ഒരു പാടത്തിനു അക്കരെയുള്ള സ്ഥലത്തേക്ക് കല്യാണി കൈ ചൂണ്ടി കാണിച്ചു. ദേവൻ അങ്ങോട്ടേക്ക് നോക്കി. അവിടെ ഓല മേഞ്ഞ 4 കൂരകൾ അവനു കാണാൻ പറ്റി.ഒരുപക്ഷെ ഈ പാടത്തു പണിയെടുത്തു ജീവിക്കുന്നവർ ആവും ഇവരെന്ന് ദേവൻ കണക്ക് കൂട്ടി. ബുള്ളറ്റിൽ നിന്നും ഇറങ്ങി ദേവൻ കല്യാണിയെ
പിടിക്കാനാഞ്ഞു. "അയ്യോ അങ്ങുന്നേ വേണ്ട ഞാൻ നടന്നോളാം" "ആ കണക്കായി ഈ വയ്യായ്കയും വച്ചോ " "അതേ ഞാൻ നടന്നോളാം  " അവൾ വല്ലാതെ ഭയപെടുന്നതായി അവനു തോന്നി. ആ പൂച്ച കണ്ണുകളിൽ ഒരു തരം ഭയം വന്നു നിറയുന്നതായി ദേവന് തോന്നി. തല്ക്കാലം മറ്റൊന്നും ചിന്തിക്കാതെ ദേവൻ അവളെ കോരിയെടുത്തു. പതിയെ റോഡിൽ നിന്നും പാടത്തേക്ക് ഇറങ്ങി പാട വരമ്പിലൂടെ അവളെയും താങ്ങിക്കൊണ്ട് ദേവൻ നടന്നു. കല്യാണി അവന്റെ നെഞ്ചിൽ ഒരു കുഞ്ഞിനെപ്പോലെ പറ്റിച്ചേർന്നു

💬 Comments

View all comments