Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]
കിടന്നു.
ദേവൻ ശ്രദ്ധയോടെ നടന്നു പാട വരമ്പ് കഴിഞ്ഞതും മുകളിലേക്കുള്ള നടകൾ പതിയെ കേറിക്കൊണ്ടിരുന്നതും അവിടുണ്ടായിരുന്ന ജോലിക്കാർ ദേവനെ കണ്ട് ബഹുമാനത്തോടെ ഓടി വന്നു.
എന്നാൽ അതിൽ നിന്നും പ്രായമായ ഒരു അച്ഛനും അമ്മയും വെപ്രാളത്തോടെ അവനു സമീപം ഓടി വന്നു. ദേവൻ കല്യാണിയെ നോക്കികൊണ്ട് അവർക്ക് നേരെ തിരിഞ്ഞു.
"അങ്ങുന്നേ ഞങ്ങടെ കുഞ്ഞിന് എന്താ പറ്റിയേ"
കല്യാണിയുടെ അച്ഛൻ തലയിൽ കെട്ടിയിരുന്ന തോർത്ത് കയ്യിൽ പിടിച്ചു കൈകൾ കൂപ്പി നിന്നു.അമ്മ പരിഭ്രമത്തോടെ കൈകൾ കൂപ്പിക്കൊണ്ട് കല്യാണിയേയും ദേവനെയും മാറി മാറി നോക്കി.
"ഹേയ് പേടിക്കാനൊന്നുമില്ല ഒന്നു വീണതാ.. വൈദ്യരെ കാണിച്ചു. വിരലിനു പൊട്ടൽ ഉണ്ടെന്നു പറഞ്ഞു മരുന്ന് തന്നിട്ടുണ്ട്. "
"ആണോ അങ്ങുന്നേ കുഞ്ഞിനെ ഞാൻ പിടിച്ചോളാം ഇങ്ങു തന്നേക്കൂ അങ്ങുന്ന് ബുദ്ധിമുട്ട് ആവൂലെ? "
"ഇല്ലാന്നേ ഇത് എന്റെ കടമയല്ലേ അതു സാരുല്ല.. കല്യാണിയെ എവിടെയാ ഇരുത്തണ്ടേ"
കല്യാണിയുടെ അച്ഛൻ വീടിന്റെ വരാന്തയിലേക്ക് ചൂണ്ടി കാണിച്ചു. ചാണകം കൊണ്ടു മെഴുകിയ മുറ്റവും വരാന്തയും വളരെ മനോഹരമായി സൂക്ഷിച്ചു വച്ചിരിക്കുന്നു.
അവൻ വരാന്തയിലേക്ക് നടന്നു വന്നു പതിയെ കല്യാണിയെ അവിടെ ഇരുത്തി. കല്യാണി ആശ്വാസത്തോടെ അവളുടെ അച്ഛനെയും അമ്മയെയും നോക്കി. നന്ദി സൂചകമായി ദേവനെയും ഉറ്റു നോക്കി.
"ഇപ്പൊ വേദന കുറവുണ്ടോ കല്യാണി. "
"കുറച്ചു കുറവുണ്ട്. "
"ഞാൻ പിന്നെ വരാട്ടോ. "
ദേവൻ പോകാനായി ഇറങ്ങി.
"അങ്ങുന്നേ ഇവിടം വരെ വന്നിട്ട് ഒന്നും കുടിക്കാതെ പോകല്ലേ. ഞങ്ങൾ കുടിക്കാൻ എന്തേലും തന്നാൽ അങ്ങുന്ന് കുടിക്കുമോ? "
അയാൾ വിനയത്തോടെ ചോദിച്ചു.
"അയ്യോ അതിനെന്താ...
💬 Comments
View all comments