Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]
എനിക്ക് കുഴപ്പം ഒന്നുമില്ലട്ടോ ഇവിടുന്ന് വെള്ളം കുടിക്കുന്നതിൽ.. നമ്മൾ എല്ലാരും ഒരുപോലെ തന്നല്ലേ.. ഇപ്പൊ ഒരു നൂല് കെട്ടിന് പോകാൻ ഉണ്ട്. അത്‌കൊണ്ട് തീരെ സമയമില്ല. പിന്നെ ഒരിക്കൽ ആവാം. "
ദേവൻ അവന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.
"സാരുല്ല അങ്ങുന്നേ ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ. എന്റെ കുഞ്ഞിനെ നോക്കിയതിനു വല്യ ഉപകാരം "
കല്യാണിയുടെ അച്ഛന്റെ കണ്ണുകളിൽ വല്ലാത്തൊരു ഉപകാര സ്മരണ നിറഞ്ഞു നിൽക്കുന്നതായി അവനു തോന്നി.
"അയ്യോ അതോക്കെ എന്റെ കടമയല്ലേ.. കല്യാണിയെ നല്ലോണം നോക്കുക.
ഇടക്ക് ഞാൻ വന്നു അന്വേഷിക്കാം "
ദേവൻ അയാളുടെ ചുമലിൽ തട്ടി അയാളെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു.
പോകാൻ നേരം ദേവൻ കല്യാണിയെ തിരിഞ്ഞു നോക്കി. അവളുടെ അമ്മ അവളുടെ കൈകളിൽ പതിയെ തലോടി അവളെ സമാധാനിപ്പിക്കുന്നതാണ് അവൻ കണ്ടത്.
ആ പൂച്ച കണ്ണുകൾ തന്നെ കണ്ടു എന്ന് ഉറപ്പ് വരുത്തിയതും ദേവൻ പതിയെ പിന്തിരിഞ്ഞു നടന്നു. പാടവരമ്പിലൂടെ നടന്നു വരുമ്പോഴും ദേവന്റെ മനസ്സ് ഒരു ചിത്ര ശലഭത്തെ പോലെ അവനു പിടി കൊടുക്കാതെ പാറി നടക്കുകയായിരുന്നു.
ആ പൂച്ചക്കണ്ണുകൾ തന്നെയായിരുന്നു അവന്റെ മനസ്സ് നിറയെ.. കഷ്ടപ്പെട്ട് നടന്നു അവൻ ബുള്ളറ്റിനു സമീപം എത്തി. എന്തോ അവളിൽ നിന്നും വിട്ടു പോരാൻ അവന്റെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല.
ഒരു ദീർഘ നിശ്വാസം വിട്ടു അവൻ ബുള്ളറ്റിൽ കയറി രഘുവേട്ടന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.
ദേവന്റെചുണ്ടുകൾ ഒരു പേര് മാത്രം മന്ത്രിച്ചുകൊണ്ടിരുന്നു..
"കല്യാണി.... കല്യാണി "
¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥
അനന്തു വായിച്ചുകൊണ്ടിരുന്ന ഡയറി പതുക്കെ മടക്കി വച്ചു. അവൻ ആകെ ഒരു ഉന്മാദാവസ്ഥയിൽ
💬 Comments
View all comments