0%

Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
ആയിരുന്നു.ഡയറിയിൽ ദേവൻ അമ്മാവൻ എഴുതിയ എല്ലാ കാര്യങ്ങളും നേരിട്ട് കണ്ട പ്രതീതി ആയിരുന്നു അവന്. കുറച്ചു നേരം ദേവനെയും കല്യാണിയേയും കുറിച്ച് തന്നെ ആയിരുന്നു അവന്റെ ചിന്ത. പതിയെ ഉറക്കം അവന്റെ കണ്ണുകളിൽ ഘനീഭവിച്ചു തുടങ്ങിയപ്പോൾ അനന്തു ഡയറി തന്റെ നെഞ്ചോടു ചേർത്തു വച്ചു പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു. ഡയറിയുടെ സ്പർശനം അറിഞ്ഞ അവന്റെ ഹൃദയം അനന്തു ഉറങ്ങുമ്പോഴും ദ്രുത ഗതിയിൽ മിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാവിലെ എണീറ്റ അനന്തു ഭക്ഷണമൊക്കെ കഴിച്ച ശേഷം ഒരു ട്രാക്ക് സ്യൂട്ടും ടി ഷർട്ടും വലിച്ചു കേറ്റി ചാവിയും എടുത്തു ശിവ കാണാതെ മനയുടെ പുറത്തേക്കിറങ്ങി. അവളെ കൂട്ടാതെ ഇന്ന്‌ ഒറ്റക്ക് ദേശം ഗ്രാമം മൊത്തം കറങ്ങാനായിരുന്നു അനന്തുവിന്റെ തീരുമാനം. ശിവ കണ്ടാൽ കൂടെ വരാൻ വാശി പിടിക്കുമെന്നതിനാൽ ഒറ്റയ്ക്ക് പോകാൻ ആയിരുന്നു അവന്റെ ഉദ്ദേശം. പൂമുഖത്തു ഇരിക്കുകയായിരുന്ന മുത്തശ്ശിയുടെ കവിളിൽ അവൻ അമർത്തി ചുംബിച്ചു. "മുത്തശ്ശി പോയിട്ട് വരാം " "പോയിട്ട് വാ ദേവാ അധികം വൈകല്ലേട്ടോ" കാർത്യായനി അനന്തുവിന്റെ കവിളിൽ പതിയെ തലോടി. "ശരി മുത്തശ്ശി." അനന്തു ചാടിയിറങ്ങി ബുള്ളറ്റിൽ കയറി നാൽ കവല ലക്ഷ്യമാക്കി നീങ്ങി. അല്പ സമയത്തെ യാത്രയ്ക്ക് ശേഷം അവൻ ഗ്രാമത്തിന്റെ കവലയിൽ എത്തി. അവിടുത്തെ ആൾക്കാരുടെ തിരക്കും കച്ചവട സ്ഥാപനങ്ങളും വണ്ടികളും മറ്റും കണ്ട് ആസ്വദിച്ചു അനന്തു ബുള്ളറ്റ് നേരെ പുതിയെ ദിശയിലൂടെ പറപ്പിച്ചു. റോഡിനു ഇരു വശവും പറന്നു കിടക്കുന്ന നെൽപ്പാടങ്ങളും പണിക്ക് പോകുന്ന സ്ത്രീ പുരുഷന്മാരും പച്ചപ്പും മരങ്ങളും പൂക്കളും ചെടികളും എല്ലാം കണ്ട് ആനന്ദത്തോടെ അവൻ വണ്ടി ഓടിച്ചു.

💬 Comments

View all comments