Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]
ഇതൊക്കെ തനിക്ക് പുതിയ അനുഭവമാണെന്ന് അനന്തു പുളകത്തോടെ ഓർത്തു.
ബുള്ളറ്റിൽ പോകുമ്പോൾ പോലും മുഖത്തു വന്നടിക്കുന്ന കാറ്റിനു പോലും നേർത്ത ഒരു സുഖവും സൗരഭ്യവും ഉണ്ടെന്നു അവനു തോന്നി. അങ്ങനെ ഓരോന്നോക്കെ ആലോചിച്ചുകൊണ്ട് റോഡിലൂടെ ഇടക്കിടക്ക് വരുന്ന ജീപ്പുകൾക്കും മറ്റു വണ്ടികൾക്കും സൈഡ് കൊടുത്തു അവൻ മുന്നോട്ടേക്ക്
പോയിക്കൊണ്ടിരുന്നു.
ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് അറിയില്ലെങ്കിലും റോഡ് ഉള്ളതുവരെ പോകാമെന്നു അനന്തു നിശ്ചയിച്ചു. അങ്ങനെ ഒരു വളവ് വീശിയെടുക്കുന്ന നേരത്ത് പെട്ടെന്നു അനന്തുവിന്റെ കാതിൽ ഒരു തണുപ്പ് തോന്നി. ഒപ്പം ഒരു അശരീരിയും.
.
.
"കല്യാണി "
.
.
അതു കേട്ടതും അനന്തുവിന്റെ ഉള്ളിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു. തലയിലേക്കുള്ള രക്തയോട്ടം വർധിച്ചു. അവന്റെ കണ്ണുകൾ കലങ്ങി മറിഞ്ഞു മുന്നിലുള്ള കാഴ്ചയെ തടസ്സപ്പെടുത്തി.
തല പൊട്ടിപുളയുന്ന തരത്തിലുള്ള വേദന അവനെ നിസ്സാഹായനാക്കി. കണ്ണുകളിൽ ഇരുൾ വ്യാപിച്ചതും അനന്തു പൊടുന്നനെ കണ്ണുകൾ ചിമ്മി ചിമ്മി തുറന്നതും എന്തിലോ പോയി ബുള്ളറ്റ് ഇടിക്കുന്നത് മാത്രം അവൻ അവ്യക്തമായി കണ്ടു.
പടക്കം പൊട്ടുന്ന ശബ്ദത്തോടെ നിലത്തേക്ക് ഉരുണ്ടു വീണ അനന്തു സംയമനം വീണ്ടെടുത്ത് തന്റെ കണ്ണുകൾ തിരുമ്മി നോക്കി. ഇപ്പൊ അവനു എല്ലാം കാണുന്നുണ്ടായിരുന്നു.
സമാധാനത്തോടെ അവൻ ആയാസ്സപ്പെട്ടു എണീറ്റു. പുറകിലെന്തോ ഞരക്കം കേട്ട് അവൻ തിരിഞ്ഞു നോക്കിയതും സൈക്കിളിന്റെ അടിയിൽ ഒരാൾ കിടന്നു പുളയുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു.
താൻ ബോധമില്ലാതെ വണ്ടി ഓടിച്ചു അവരെ ഇടിച്ചിട്ടതാണെന്ന ചിന്ത അവന്റെ ബോധമണ്ഡലത്തിലേക്ക് എത്തിയതും ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ഭയത്തോടെ അവൻ അങ്ങോട്ടേക്ക് ഓടി.
ഓടിപിടിച്ചു വന്നു നോക്കിയപ്പോൾ അവൻ
💬 Comments
View all comments