Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]
കണ്ടത് ഒരു പെൺകുട്ടി സൈക്കിളിന്റെ അടിയിൽ കിടക്കുന്നതായിരുന്നു.അനന്തു വിറയലോടെ മുന്നോട്ട് ആഞ്ഞു സൈക്കിൾ എടുത്തു മാറ്റിയ ശേഷം ആ പെൺകുട്ടിക്ക് നേരെ നിലത്തു കുത്തിയിരുന്നു.
"കുട്ടി കുഴപ്പം ഒന്നുമില്ലലോ അല്ലെ? "
അനന്തുവിന്റെ ചോദ്യം കേട്ടതും ആ പെൺകുട്ടി അവനു നേരെ തലയുയർത്തി നോക്കി. അനന്തുവിന്റെ കണ്ണുകൾ ആദ്യമേ പതിഞ്ഞത് അവളുടെ പൂച്ചക്കണ്ണുകളിൽ ആയിരുന്നു.
മുഖത്തേക്ക് ഉതിർന്നു കിടക്കുന്ന മുടിയിഴകളും ചുവന്ന അധരങ്ങളും മൂക്കുത്തിയും ഇരു നിറവും അവളുടെ അഴക് കൂട്ടിയിരുന്നു. അവളുടെ മുഖത്തു നിറഞ്ഞു നിൽക്കുന്ന ഐശ്വര്യം കണ്ട് അനന്തു സ്തബ്ധനായി നിന്നു.
ഒരു ചുരിദാർ ആയിരുന്നു അവളുടെ വേഷം. അവൾ വേദന തുളുമ്പുന്ന മുഖത്തോടെ നിലത്തു കൈ കുത്തി ആയാസ്സപ്പെട്ടു എണീക്കാൻ ശ്രമിച്ചു. എന്നാൽ കഠിനമായ വേദന കാരണം അവൾ കുഴഞ്ഞു വീണു.
"എവിടെ നോക്കിയാടോ കോപ്പേ വണ്ടി ഓടിക്കുന്നേ? കണ്ണുപൊട്ടൻ ആണോ താൻ? എന്റെ കൈ ഒടിഞ്ഞു. "
അവൾ രോഷത്തോടെ അനന്തുവിന് നേരെ ചീറി.
അനന്തുവിന്റെ മുഖം കണ്ടതും അവളിൽ ഒരു ഞെട്ടലുണ്ടായി. അവളുടെ കണ്ണുകൾ വിടർന്നു. അധരങ്ങൾ വിറ കൊണ്ടു.
"സോറി കുട്ടി ഞാൻ അറിയാതെ റോങ് സൈഡിൽ വന്നുപോയതാ ക്ഷമിക്കണം."
അനന്തു നിസ്സഹായത്തോടെ പറഞ്ഞു.
"എന്നെ എടുത്തു ആശുപത്രിയിൽ കൊണ്ടു പോകഡോ "
സംയമനം എടുത്തു ആ പെൺകുട്ടി അവിടെ കിടന്നു നിലവിളിക്കാൻ തുടങ്ങി. അനന്തു ആകെ വെപ്രാളത്തോടെ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
"സാരുല്ല കുട്ടി ഞാൻ ആശുപത്രിയിൽ കൊണ്ടു പോകാം "
"തന്റെ മടിയിൽ ഇരുത്തിയാണോ എനിക്ക് കുട്ടി എന്ന് പേരിട്ടത് "
അവൾ കലിപ്പോടെ ചോദിച്ചു.
💬 Comments
View all comments