0%

Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
അനന്തു ഗത്യന്തരമില്ലാതെ അയാളെ നോക്കി. "വീൽ ചെയർ വേറൊരു രോഗിയെ കൊണ്ടു വരാൻ കൊണ്ടു പോയിരിക്കുവാ. ഒരു അര മണിക്കൂർ കഴിയും." അതു കേട്ടതും അരുണിമയും അനന്തുവും പരസ്പരം മുഖത്തോടെ മുഖം നോക്കി. അനന്തു വേറൊന്നും ചിന്തിക്കാതെ അവളെ കൈകളിൽ കോരിയെടുത്തു.
അവളുടെ പൂരപ്പാട്ട് കേൾക്കുമെന്ന് ഉറപ്പുള്ളതിനാൽ അറ്റെൻഡറെ നോക്കി അവൻ യാചിച്ചു. "പെട്ടെന്നു കാഷ്വാലിറ്റിയിലേക്കുള്ള വഴി പറ ചേട്ടാ " "എന്റെ കൂടെ വന്നോ " അറ്റൻഡർ അവർക്ക് മുൻപിൽ വഴികാട്ടിയായി. അനന്തു അരുണിമയെ നോക്കാതെ മുന്നോട്ട് നോക്കി നടന്നു. ചമ്മലോടെ അരുണിമ അവന്റെ നെഞ്ചിൽ ഒരു കുഞ്ഞിനെ പോലെ പറ്റി പിടിച്ചു കിടന്നു. അനന്തുവിന്റെ നെഞ്ചിലെ ചൂടും ഹൃദയ മിടിപ്പും വിയർപ്പിന്റെ മണവും തനിക്ക് മുൻ പരിചയമുള്ളപോലെ അരുണിമയ്ക്ക് തോന്നിപോയി.അവൾ ആകെ അമ്പരപ്പോടെ അവന്റെ മുഖത്ത് കണ്ണു നട്ടിരുന്നു. അനന്തു ഒരു കുഞ്ഞിനെ പോലെ അവളെ ഡോക്ടറുടെ മുറിയിലേക്ക് കൊണ്ടു പോയി. ഡോക്ടറിന്റെ കൺസൾട്ടിങ് റൂമിലേ ബെഡിൽ അനന്തു അരുണിമയെ കിടത്തി. "ബലരാമൻ സാർ ഇപ്പൊ വിളിച്ചു പറഞ്ഞിരുന്നു. ഞാൻ കാത്തിരിക്കുവായിരുന്നു." ഡോക്ടർ അനന്തുവിനെ നോക്കി പറഞ്ഞു. അവൻ മറുപടിയായി ഒന്നു പുഞ്ചിരിച്ചു.ഡോക്ടർ അരുണിമയെ വിശദമായി പരിശോദിച്ചു. കൈയുടെ എക്സ് റേ എടുക്കാൻ നിർദ്ദേശിച്ചു. എക്സ് റേ എടുക്കാനായി അവൾ പോയപ്പോൾ വഴിയിൽ വച്ചു ഉണ്ടായ സംഭവങ്ങൾ അനന്തു ഒന്നിട വിടാതെ ഡോക്ടറിനോട് പറഞ്ഞു. അവൾ തിരികെ വരുന്നവരെ അവർ അതിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു.അരുണിമ നഴ്സിന്റെ കൂടെ വന്നു കഴിഞ്ഞതും എക്സ് റേ ഒക്കെ എടുത്തു ഡോക്ടർ സൂക്ഷ്മമായി പരിശോധിച്ചു. "തള്ള വിരലിലെ എല്ലിന്

💬 Comments

View all comments