0%

Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
ഫ്രാക്ചർ ഉണ്ട്. ചെറുതായിട്ട്. കാൽ മുട്ടിന്റെ വേദന വീഴ്ചയിൽ പറ്റിയതാ. ഓയിന്റ്മെന്റ് തരാം അതു പുരട്ടിയാൽ മതിട്ടോ. വേറെ കുഴപ്പം ഒന്നുമില്ലാ" ഡോക്ടർ അരുണിമയെ ആശ്വസിപ്പിക്കുവാനായി പറഞ്ഞു. ഡോക്ടർ മറ്റൊരു നഴ്സിന്റെ കൂടെ ഉള്ളിലുള്ള മുറിയിലേക്ക് കയറി പോയി. റൂമിലെ ബെഡിൽ അമർന്നിരുന്ന അരുണിമ കോപത്തോടെ അവനെ നോക്കി. അനന്തു ദുഖത്തോടെ തല താഴ്ത്തി. താൻ കാരണം ഒരാൾക്ക് അപകടം പറ്റിയെന്നു ചിന്ത അവന്റെ മനസ്സിനെ കുത്തി നോവിച്ചു. അരുണിമ അവനെ തലയാട്ടി വിളിച്ചപ്പോൾ അനന്തു അവളുടെ അടുത്തേക്ക് വന്നു നിന്നു. "എന്റെ കയ്യിൽ നയാ പൈസ ഇല്ല... താൻ തന്നെ കൊടുത്തോണം " അരുണിമ മുഖം വീർപ്പിച്ചു പറഞ്ഞു. "ഞാൻ കൊടുത്തോളാം കുഴപ്പമില്ല " അനന്തു അവളെ സമാധാനിപ്പിളിക്കുവാനായി പറഞ്ഞു. "എങ്കിൽ തനിക്ക് കൊള്ളാം. അപ്പൊ എന്റെ സൈക്കിളോ.. അതാര് ശരിയാക്കും അതു തവിടു പൊടിയായില്ലേ? " അരുണിമ പുലമ്പിക്കൊണ്ടിരുന്നു.
"അതും ഞാൻ തന്നെ ശരിയാക്കിക്കോളാം " "താൻ തന്നെ ശരിയാക്കണം. തന്റെ ഉത്തരവാദിത്തമാ... നിങ്ങൾ അല്ലെ എന്നെ വന്നു ഇടിച്ചത്... എന്റെ എല്ലാ ചിലവും തന്നില്ലെങ്കിൽ ഞാൻ കേസ് കൊടുക്കും.പറഞ്ഞില്ലാന്നു വേണ്ട " അരുണിമ അനന്തുവിനെ ഭീഷണിപ്പെടുത്തി. "ഞാൻ കൊടുത്തോളം അരുണിമ കേസ് ഒന്നും കൊടുക്കണ്ട " അനന്തുവിന്റെ മറുപടി കേട്ടതും അരുണിമ ഉള്ളിൽ ഊറി ചിരിച്ചു. വേദനയുള്ള കൈ അവൾ മടിയിൽ താങ്ങ് പോലെ വച്ചു. റൂമിൽ നിന്നു ഇറങ്ങിയ ഡോക്ടറും കയ്യിൽ എന്തൊക്കെയോ പിടിച്ചു നഴ്സും പുറത്തേക്കിറങ്ങി. ഡോക്ടർ വന്നു അവളുടെ വിരലിൽ തൊട്ട് നോക്കിയപ്പോൾ അരുണിമ വേദന കാരണം ചുണ്ടുകൾ

💬 Comments

View all comments