0%

Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
തൂങ്ങി "പൊന്നുമോളെ നിന്റെ സ്നേഹ പ്രകടനം എനിക്ക് മനസ്സിലായിട്ടോ..നിനക്ക് ഇതിൽ കറങ്ങാൻ പോകാൻ അല്ലെ ? " അനന്തു സംശയത്തോടെ അവളോട് ചോദിച്ചു. "മനസ്സിലായി അല്ലെ ? " ശിവ വളിച്ച ചിരി അവനു കൈമാറി. "പിന്നല്ലാതെ കൊല്ലം കുറേ ആയില്ലേ നമ്മൾ കാണാൻ തുടങ്ങിയിട്ട് " "ഒന്ന് പോയിട്ട് വാ അനന്തൂട്ടാ ശിവ മോളുടെ ആഗ്രഹമല്ലേ? " സീത ശിവയുടെ പക്ഷം പിടിച്ചു.
"എണ്ണ കുറവാണ് അമ്മായി. വൈകുന്നേരം ബലരാമൻ അമ്മാവൻ എണ്ണ കൊണ്ടുത്തരാമെന്നു പറഞ്ഞിട്ടുണ്ട്. അതു കിട്ടിയിട്ട് ഇവളെയും കൊണ്ട് റൈഡിനു പോകാം" "അതാണ്‌ എന്റെ ഏട്ടൻ ഉമ്മാ " ശിവ അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു. "അമ്മ എന്താ ഒന്നും മിണ്ടാത്തെ ? " എന്തോ ആലോചനയിൽ മുഴുകിയിരുന്ന മാലതി അതു കേട്ട് ഞെട്ടി. "ഒന്നുമില്ലടാ ഞാൻ ദേവേട്ടനെ കുറിച്ച് ഓർക്കുവായിരുന്നു. " മാലതി നെടുവീർപ്പെട്ടു. "എന്തിനാ അതൊക്കെ ആലോചിച്ചു എന്റെ അമ്മ വിഷമിക്കുന്നേ? വാ നമുക്ക് അകത്തേക്ക് പോകാം. " "വാ അനന്തൂട്ടാ അമ്മായി ഒരു സദ്യ തന്നെ ആക്കിയിട്ടുണ്ട്. കൈ കഴുകി വാ വേഗം " സീത അമ്മായി അവനെ നോക്കി പറഞ്ഞു. "ശരിയാ അനന്തു അമ്മായി നിങ്ങൾക്ക് വേണ്ടി എന്തൊക്കെയോ ആക്കിയിട്ടുണ്ട്.നല്ല രുചിയാ എല്ലാത്തിനും..  അമ്മായിയുടെ കൈപ്പുണ്യം നിങ്ങൾക്ക് അറിയണ്ടേ...  " മാലതി അവരെ കൊതിപ്പിച്ചു "ശോ വെറുതെ കളിയാക്കല്ലേ മാലതി " സീതയ്ക്ക് മാലതിയുടെ അഭിനന്ദനം ശരിക്കും പിടിച്ചു. "അല്ല മക്കളെ നിങ്ങൾ വന്നു കഴിച്ചു നോക്ക്. വാ " മാലതി അനന്തുവിനെ ക്ഷണിച്ചു. അനന്തു ചാവി

💬 Comments

View all comments