Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]
കയ്യിൽ പിടിച്ചു പൂമുഖത്തേക്ക് നടന്നു.പൂമുഖത്തെ പടിയിൽ വച്ചിരുന്ന കിണ്ടിയെടുത്തു അതിന്റെ ഉരലിലൂടെ ഒഴുകി വരുന്ന നേർത്ത വെള്ളം കൊണ്ടു കാലുകൾ കഴുകി ശുദ്ധമാക്കി അനന്തു മാലതിയുടെ കൈയും പിടിച്ചു നേരെ ഭക്ഷണം കഴിക്കുന്ന ഹാളിലേക്ക് നടന്നു.
ഹാളിലേക്കുള്ള ഇടനാഴിയിൽ കുട്ടിപട്ടാളങ്ങൾ സദ്യ കഴിക്കാൻ ഇരുന്നു.മുത്തശ്ശിയും മുത്തശ്ശനും അനന്തുവും ശിവയും ഡൈനിങ് ടേബിളിൽ ഇരുന്നു.
മീനാക്ഷി അനന്തുവിന്റെ അടുത്ത് സ്ഥാനം പിടിച്ചു. മാലതിയും സീതയും ഷൈലയും മറ്റു അമ്മായിമാരും വിളമ്പുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
നനവുള്ള നാക്കില അവർക്ക് മുൻപിൽ നിരത്തി അതിൽ അച്ചാറും രസവും പച്ചടിയും പപ്പടവും നിരത്തി അവസാനം ആവി പറക്കുന്ന കുത്തരി ചോറും അവർക്ക് മുൻപിൽ വിളമ്പി.ചോറിൽ തീർത്ത കിണറിൽ സാമ്പാറും പുളിശ്ശേരിയും വിശ്രമം കൊണ്ടു.
"എല്ലാം നമ്മുടെ പറമ്പിൽ നിന്നും ഉണ്ടാക്കിയതാ.. ഒന്നും പോലും പുറത്തു നിന്നു വാങ്ങിച്ചിട്ടില്ല... വിഷമില്ലാത്ത പച്ചക്കറികളാ..പിന്നെ നമ്മുടെ പാടത്തു നിന്നുള്ള അരിയും."
മുത്തശ്ശൻ അഭിമാനത്തോടെ പറഞ്ഞു.
അനന്തു നല്ല വിശപ്പുള്ളതിനാൽ സദ്യ ആവേശത്തോടെ കഴിച്ചു. ഒരുപാട് നാളുകൾക്ക് ശേഷമാണ് അവൻ നല്ലൊരു സദ്യ കഴിക്കുന്നത്. അവന്റെ വയറും മനസ്സും ഒരുപോലെ നിറഞ്ഞു. അമ്മ പറഞ്ഞ സീത അമ്മായിയുടെ കൈപ്പുണ്യം വെറുതെ അല്ല എന്ന് അവനു തോന്നി.
അനന്തു ഇല മടക്കി വച്ചു എണീക്കാൻ നോക്കുമ്പോഴാണ് മാലതി ഒരു പാത്രവും കൊണ്ടു അങ്ങോട്ടേക്ക് വന്നത്. അനന്തു അതിലേക്ക് ഉറ്റു നോക്കി.
"നിനക്ക് ഇഷ്ട്ടപെട്ട അട പ്രഥമനാ ചെക്കാ "
മാലതി അനന്തുവിന് നേരെ പ്രഥമൻ അടങ്ങിയ പാത്രം ഉയർത്തി കാണിച്ചു പറഞ്ഞു. അനന്തു കൊതിയോടെ നാവ് കൊണ്ടു ചുണ്ട് നനച്ചു.
💬 Comments
View all comments