0%

Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
കസേരയിലേക്ക് അമർന്നിരുന്നുകൊണ്ട് മുത്തശ്ശൻ തിരക്കി. "ഇഷ്ട്ടമായി മുത്തശ്ശാ. ഒരുപാട് നാളുകൾക്ക് ശേഷം വയറു നിറച്ചു ഉണ്ടു ഞാൻ.
അനന്തു സന്തോഷത്തോടെ അദ്ദേഹത്തെ നോക്കി. അത് കേട്ടതും ആ വൃദ്ധ പിതാവിന്റെ ഉള്ളം തുടിച്ചു. ഇത്രയും കാലം തന്റെ മകളും പേര മക്കളും അനുഭവിച്ച ദാരിദ്ര്യം ഓർത്തു അയാൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി. "മുത്തശ്ശന് എന്റെ അച്ഛനോട് ദേഷ്യമാണോ ഇപ്പോഴും ? " അനന്തു അല്പം പരിഭ്രമത്തോടെ ചോദിച്ചു. അവന്റെ ശ്വാസഗതി ഉയർന്നു. മുത്തശ്ശന്റെ മറുപടിക്കായി അവൻ കാതോർത്തു. "ഉണ്ടായിരുന്നു ദേവാ.. പണ്ടൊക്കെ.. ഇപ്പൊ ഇല്ലാട്ടോ.. സ്നേഹം മാത്രേ ഉള്ളൂ.. നേരത്തെ തന്നെ എന്റെ മാലതിയെയും മക്കളെയും തനിച്ചാക്കി പോയതിൽ സങ്കടം മാത്രം." ശങ്കരൻ നെടുവീർപ്പെട്ടു. അനന്തു അല്പം നേരം നിശബ്ദനായി. അച്ഛന്റെ ഓർമ്മകൾ വല്ലാത്തൊരു വേദന തന്നിൽ സൃഷ്ടിക്കുന്നതായി അവനു തോന്നി. അതുപോലെ തന്നെ അച്ഛച്ചനും. രണ്ടുപേരും ഒരുപാട് സ്നേഹിച്ചിട്ടേ ഉള്ളൂ.. ഒരിക്കൽ പോലും വേദനിപ്പിച്ചിരുന്നില്ല. അനന്തുവിന് വല്ലാത്ത ഒരു നഷ്ട്ട ബോധം തോന്നി. പൂമുഖത്തെ തൂണിൽ ചാരിയിരുന്ന് അവൻ മുറ്റത്തേക്ക് കണ്ണുകൾ പായിച്ചു എന്തോ ചിന്തയിൽ ആണ്ടു. "ദേവാ ആ മുറുക്കാൻ ചെല്ലം ഇങ്ങോട്ടടുത്തെ?" മുത്തശ്ശൻ അനന്തുവിന് സമീപത്തേക്ക് കൈചൂണ്ടി. അവൻ ആ ചെല്ലം കയ്യിൽ എടുത്തു മുത്തശ്ശന്റെ കയ്യിലേക്ക് കൊടുത്തു. ശങ്കരൻ മുറുക്കാൻ ചെല്ലം മടിയിൽ വച്ചു പതിയെ തുറന്നു. അനന്തുവിന് അതൊരു തകര പെട്ടി പോലെയാണ് ഉള്ളതെന്ന് തോന്നി. ചെല്ലം തുറന്നു ശങ്കരൻ വെറ്റില കയ്യിലെടുത്തു അതിന്റെ ഞെട്ട് പൊട്ടിച്ചു കളഞ്ഞു. എന്നിട്ട് ചെറിയൊരു പ്ലാസ്റ്റിക് ഡപ്പിയുടെ അടപ്പ് തുറന്നു അതിലുള്ള

💬 Comments

View all comments