Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]
ചുണ്ണാമ്പ് ചൂണ്ട് വിരൽ കൊണ്ടു തോണ്ടിയെടുത്തു. അതു പതിയെ വെറ്റിലയിൽ തേച്ചു പിടിപ്പിച്ച ശേഷം ചെപ്പിൽ നിക്ഷേപിച്ചിരുന്ന പച്ചടക്ക നുറുക്കിയതിന്റെ കഷണങ്ങളിൽ നിന്നും വിരൽ തുമ്പിൽ കുറച്ചു എടുത്തു വായിലേക്ക് ഇട്ട ശേഷം മുത്തശ്ശൻ ഒരു ഈണത്തോടെ വെറ്റില മൂന്നു നാല് മടക്കായി വച്ചു വായിലേക്ക് വച്ചു ചുണ്ടുകൾ പൂട്ടി വച്ചു ചവച്ചു.
ശങ്കരൻ ചാരു കസേരയിലേക്ക് തല ചായ്ച്ചു വച്ചു കാലിന്മേൽ കാലും കയറ്റി വച്ചു കസേരയുടെ പിടിയിൽ വിരലുകൾ കൊണ്ടു കൊട്ടികൊണ്ട് താളം പിടിച്ചു.
അനന്തു ഇത് കണ്ടു രസിച്ചിരുന്നു.മുത്തശ്ശന്റെ കിടപ്പിന് വരെ വല്ലാത്തൊരു പ്രൗഢി ആണെന്ന് അവനു തോന്നിപോയി.
"മുത്തശ്ശാ ഇന്ന് നല്ല മൂഡിൽ ആണല്ലോ എന്തുപറ്റി? "
"ഒന്നുമില്ല ദേവാ ഓരോന്നൊക്കെ ആലോചിച്ചു ഇരുന്നതാ "
"ആഹാ അതാണോ മുത്തശ്ശന് എന്തേലും ടെൻഷൻ പോലെ ഉണ്ടോ ? "
അനന്തു തന്റെ സംശയം പ്രകടിപ്പിച്ചു.
"ഇല്ല മോനെ മുത്തശ്ശന് കുഴപ്പം ഒന്നുമില്ല"
ശങ്കരൻ അവനെ നോക്കി പുഞ്ചിരിക്കുവാൻ ശ്രമിച്ചു.
"അപ്പൊ കുഴപ്പമില്ല "
അനന്തുവിന് ആശ്വാസം തോന്നി. മുത്തശ്ശനും മുത്തശ്ശിക്കും എന്തേലും വിഷമം വരുന്നത് അവനു സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു.
"ദേവാ മോൻ ഇവിടുത്തെ അമ്പലത്തിൽ പോയിട്ടില്ലലോ? "
"ഇല്ല മുത്തശ്ശാ "
"എങ്കിൽ നാളെയോ മറ്റന്നാളോ നമുക്ക് പോയാലോ നിന്റെ വണ്ടിയിൽ"
"പോയേക്കാം മുത്തശ്ശാ... നമുക്ക് ഒന്ന് കറങ്ങാം കേട്ടോ എല്ലായിടത്തും "
അനന്തു ഉത്സാഹത്തോടെ പറഞ്ഞു.
"ശരി മോനെ പോയേക്കാം "
"ആഹാ എങ്ങോട്ട് പോകുന്ന കാര്യമാ പറയുന്നേ? "
മാലതി അവരെ നോക്കികൊണ്ട് ചോദിച്ചു. ശിവയും
💬 Comments
View all comments