Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]
കൊത്തി തിന്നാൻ തുടങ്ങി. ആരോടോ ഉള്ള ദേഷ്യം തീർക്കാൻ എന്നപോലെ മൃത ദേഹത്തെ ക്രൂരമായ മനോഭാവത്തോടെ കൊത്തി തിന്നുകൊണ്ടിരുന്നു.
ആ മൃതദേഹത്തിലെ കണ്ണുകൾ കഴുകൻ ആവേശത്തോടെ കൊത്തിപ്പറിച്ചു വിഴുങ്ങി.
പീഠത്തിൽ ഇരിക്കുന്ന സ്ത്രീ മനോഹരമായ പുഞ്ചിരിയോടെ പുറ്റിൽ പ്രതിഷ്ഠിച്ചിട്ടുള്ള മൂർത്തിയുടെ രൂപത്തിലേക്ക് നോക്കി തൊഴുതു.
"അഥർവ്വാ.. എന്റെ കണിക ദൈവം നിന്നിലേക്കുള്ള എന്റെ സഞ്ചാരപാത സുഗമമാക്കി തരും.ഇന്നത്തോടെ 900 പുരുഷന്മാരെ രതി വേഴ്ചയിലൂടെ നാം കീഴ്‌പ്പെടുത്തി വധിച്ചിരിക്കുന്നു.1000 എന്ന സംഖ്യയിലേക്ക് അത് എത്തുന്ന നാൾ വിദൂരമല്ല. അന്ന് എനിക്ക് മുൻപിൽ നീ തീർത്ത എല്ലാ ബന്ധനങ്ങളും തകർന്നു വീഴും. അതോടെ ഞാൻ പൂർവാധികം ശക്തിയോടെ നിന്നിലേക്ക് എത്തിച്ചേരുന്നതായിരിക്കും അഥർവ്വാ .. ഹ... ഹ... ഹ...
ഉത്തരത്തിലേക്ക് നോക്കി ആർത്തട്ടഹസിച്ചുകൊണ്ട് ക്രുദ്ധമായ മുഖഭാവത്തോടെ അവൾ ഇരുന്നു.
ഈ സമയം തേവക്കാട്ട് മനയിലേക്ക് ഒരു വെളുത്ത കാർ പതിയെ ഇരമ്പി വന്നു നിന്നു. മനയിലെ ആൾക്കാരും ശങ്കരനും കാർത്യായനിയും എല്ലാവരും പൂമുഖത്തു നിന്ന് കാറിലേക്ക് പ്രതീക്ഷയോടെ നോക്കി.
പിന്നിലെ ഡോർ പതിയെ തുറന്നു നാൽപ്പത് വയസോളം പ്രായമുള്ള പാന്റ്സും ടോപ്പും അണിഞ്ഞ
ഒരു സ്ത്രീ ഇറങ്ങി വന്നു.മുഖത്തെ കൂളിങ് ഗ്ലാസ്സ് ഊരി കയ്യിൽ പിടിച്ചുകൊണ്ടു അവൾ പൂമുഖത്തു നിൽക്കുന്ന എല്ലാവരെയും ചുഴിഞ്ഞു നോക്കി.വെളുത്തു തുടുത്ത മുഖത്തു അങ്ങിങ്ങായി കുരുക്കൾ കാണാം.
ചായം തേച്ച ചുണ്ടുകളും നെറ്റിയിലെ കുഞ്ഞു പൊട്ടും മൂക്കുത്തിയും മാത്രം അണിഞ്ഞു അവൾ തന്റെ പാറി പറക്കുന്ന മുടി പതുക്കെ വിരലുകൾ കൊണ്ടു കോതി വച്ചു.
ഹാൻഡ് ബാഗ് കയ്യിൽ പിടിച്ചു ആ സ്ത്രീ മുന്നോട്ട് നടന്നു. അവളെ
💬 Comments
View all comments