Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]
ലക്ഷ്മി അവളെ നോക്കി ചിരിച്ച ശേഷം പൂമുഖത്തേക്ക് നോക്കി.
അവിടെ രണ്ടു കണ്ണുകൾ ഈറനോടെ അവളെ തന്നെ നോക്കി നിന്നു. ലക്ഷ്മി അത് കണ്ടതും
ഉത്സാഹത്തോടെ മുന്നോട്ട് നടന്നു. പൂമുഖത്തെ പടികൾ അവൾ ചാടി കേറി വന്നു.
അനങ്ങാതെ നിൽക്കുന്ന മാലതിയെ അവൾ ഓടി വന്നു കെട്ടിപിടിച്ചു. മാലതി അവളെ ഇറുകെ പുണർന്നു.
തന്റെ ബാല്യകാലസഖിയെ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു മുട്ടിയ സന്തോഷത്തിൽ ആയിരുന്നു അവൾ. ലക്ഷ്മിയുടെ കണ്ണുകൾ അനുവാദമില്ലാതെ നിറഞ്ഞൊഴുകി.
പരസ്പരം കെട്ടിപിടിച്ചു ഇതുവരെ ഉണ്ടായിരുന്ന പരിഭവങ്ങളും പിണക്കങ്ങളും എല്ലാം അവർ കരഞ്ഞു തീർത്തു.
"പറയെടി എന്റെ പ്രിയ കളിക്കൂട്ടുകാരി "
ലക്ഷ്മി അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ വിരൽ കൊണ്ടു തുടച്ചു മാറ്റിക്കൊണ്ട് പറഞ്ഞു.
"സുഖമല്ലേ നിനക്ക് "
"അതേടി സുഖം "
"ആഹാ നീ അങ്ങ് ശെരിക്കും തടിച്ചല്ലോ "
"അതു നീ മെലിഞ്ഞിരിക്കുന്നോണ്ട് തോന്നണതാ "
"അപ്പൊ കുഴപ്പമില്ല മോളെ.. "
"എന്തിയെ നിന്റെ മക്കൾ? "
ലക്ഷ്മി ചുറ്റും നോക്കി
"ഇവിടുണ്ടേടി "
മാലതി അടുത്ത് നിൽക്കുന്ന ശിവയെ അവൾക്ക് സമീപം കൊണ്ടു വന്നു നിർത്തി. ലക്ഷ്മി സ്നേഹത്തോടെ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.
ശിവ നാണത്തോടെ അവളെ നോക്കി.
"ഡീ നിന്നെ പോലെ തന്നാട്ടോ മോളും.. ഒരു മാറ്റവുമില്ല.. എന്താ മോൾടെ പേര്? "
"ശിവപ്രിയ "
"ആഹാ നല്ല പേരാണല്ലോ"
ലക്ഷ്മി അവളുടെ താടിയിൽ പതിയെ തലോടി
"ഇത്രേം കാലത്തിനിടക്ക് ഈ ഒരെണ്ണത്തിനെ നീ ട്രൈ ചെയ്തൊള്ളോ ? "
ലക്ഷ്മി കണ്ണിറുക്കി കൊണ്ടു മാലതിയെ
💬 Comments
View all comments