Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]
നോക്കി.
"വാ അടക്കടി..നിനക്ക് ഒരു മാറ്റവുമില്ലല്ലോ "
മാലതി ലജ്ജയോടെ ലക്ഷ്മിയുടെ കയ്യിൽ പതിയെ തല്ലി.
"ഒരെണ്ണം കൂടി ഉണ്ട്.. പുറത്തു പോയിരിക്കുവാ.. ഇപ്പൊ വരും. "
"ആണോ എങ്കിൽ അപ്പൊ പരിചയപ്പെടാം"
ലക്ഷ്മി അവളെ നോക്കി തലയാട്ടിക്കൊണ്ട് പറഞ്ഞു.
"അതിനെന്താ നീ ആദ്യം ഉള്ളിലേക്ക് വാ "
മാലതി അവളുടെ കയ്യിൽ പിടിച്ചു ഉള്ളിലേക്ക് നടന്നു. അകത്തളത്തിലെക്ക് വന്ന അവർ അവിടുള്ള ദിവാനിൽ ലക്ഷ്മിയെ ഇരുത്തി.
ലക്ഷ്മിക്ക് അപ്പുറവും ഇപ്പുറവും ആയി മാലതിയും കാർത്യായനിയും ഇരുന്ന് അവളോട് വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. സീതയും ഷൈലയും മറ്റുള്ളവരും കൊട്ട നിറച്ചു പലഹാരവും മറ്റുമായി അകത്തളത്തിലേക്ക് കടന്നു വന്നു.
അതിൽ നിന്നും മധുര പലഹാരമെടുത്ത് മാലതി ലക്ഷ്മിയെ കഴിപ്പിച്ചുകൊണ്ടിരുന്നു. കാർത്യായനിയും അവൾക്ക് നേരെ അവ നീട്ടി.
എല്ലാവരുടെയും സ്നേഹ പ്രകടനത്തിൽ അവൾ വീർപ്പുമുട്ടി.അവസാനം കഴിച്ചു കഴിച്ചു വയറു പൊട്ടുമെന്ന അവസ്ഥ വന്നപ്പോൾ അവൾ സീതയെ ദയനീയമായി നോക്കി.
സീത അവളെ നോക്കി പുഞ്ചിരിച്ചു."ബാക്കി വിശേഷങ്ങൾ പിന്നെയാവാം.. അവൾ ഇത്രേം യാത്ര ചെയ്ത് വന്നതല്ലേ.. ഒന്ന് വിശ്രമിക്കട്ടെ.. "
സീത അവളുടെ രക്ഷയ്ക്കെത്തി.
"എന്നാൽ നീ പോയി ഒന്നുറങ്ങ് പെണ്ണെ...പിന്നെ കാണവേ "
മാലതി അവളുടെ കയ്യിൽ പിടിച്ചു.
"ശരിയെടി പിന്നെ കാണാം.. എനിക്ക് നല്ല തലവേദനയാ ഒന്നുറങ്ങണം. "
"ലക്ഷ്മി മോൾടെ മുറി നേരത്തെ ഒരുക്കിയില്ലേ"
ശങ്കരൻ ഗൗരവത്തോടെ വിളിച്ചു ചോദിച്ചു.
"ഉവ്വ് അച്ഛാ എല്ലാം നേരത്തെ തന്നെ ശരിയാക്കിയിട്ടുണ്ട്."
സീത ഉറക്കെ മറുപടി പറഞ്ഞു. ശങ്കരൻ ബാലരാമാനുമായി സംസാരിക്കുന്ന തിരക്കിൽ ആയിരുന്നു.
ലക്ഷ്മി മാലതിയോട് തലയാട്ടി കാണിച്ചുകൊണ്ട് സീതയുടെ
💬 Comments
View all comments