Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]
എത്ര ചിന്തിച്ചിട്ടും അവനു പിടി കിട്ടിയില്ല.
ഏതോ ഒരു തരം മുജ്ജന്മ ബന്ധം അവളുമായി ഉള്ളത് പോലെ അനന്തുവിന് തോന്നി. മനസ് ഒന്നു പാകപ്പെടാൻ മുറിയിലാകമാനം അവൻ കണ്ണുകൾ ഓടിച്ചുകൊണ്ടിരുന്നു.
"ഡോക്ടർ മോൾക്ക് ഇപ്പൊ എങ്ങനുണ്ട്? "
"കുഴപ്പമില്ല അങ്ങുന്നേ..... ചെറിയൊരു ഫ്രാക്ചർ ഉണ്ട് വിരലിന്.. പിന്നെ വീണപ്പോൾ മുട്ടിനു പറ്റിയ ചെറിയ വേദനയും... അതിനു പുരട്ടാൻ ഓയിന്റ്മെന്റ് കൊടുത്തിട്ടുണ്ട്. "
"ഹ്മ്മ്... അപ്പൊ ഫ്രാക്ചർ മാറാൻ എത്ര നാൾ വേണ്ടി വരും.? "
"ഏകദേശം 2 ആഴ്ച വേണ്ടി വരും. പിന്നെ ഒരാഴ്ച കഴിഞ്ഞ് ഇങ്ങോട്ട് ഒന്നു വരേണ്ടി വരും ചെക്കപ്പിന്. "
"ശരി ഡോക്ടറെ.. ഒരാഴ്ച കഴിഞ്ഞിട്ട് ചെക്കപ്പിന് വരാം. പിന്നെ എനിക്ക് ഇത് വേണ്ടപ്പെട്ട കുട്ടിയാ.. അതുകൊണ്ട് വേണ്ടത് പോലെ നോക്കണം കേട്ടോ "
ഗൗരവത്തോടെ ബലരാമൻ ഡോക്ടറോട് പറഞ്ഞു.
"നോക്കാം അങ്ങുന്നേ.. ഇതെന്റെ മാത്രം റെസ്‌പൊൺസിബിലിറ്റിയാ.. അങ്ങുന്ന് അത് ഓർത്തു വറീഡ് ആവണ്ടട്ടോ "
ഡോക്ടർ ആശ്വാസത്തിന്റെ സ്വരത്തിൽ അദ്ദേഹത്തോട് പറഞ്ഞു.
"ആയ്ക്കോട്ടെ.. ഞാൻ ഒന്ന് എംഡി യെ കണ്ടിട്ട് വരാം. "
"ശരി അങ്ങുന്നേ "
ബലരാമൻ അരുണിമയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നേരെ എം ഡിയുടെ മുറിയിലേക്ക് പോയി.പോകുന്ന വഴിക്ക് അദ്ദേഹം അനന്തുവിന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു.
ബലരാമൻ പോയി കഴിഞ്ഞതും അനന്തു പതിയെ അരുണിമയ്ക്ക് സമീപം വന്നു നിന്നു. അവളെ തലയുയർത്തി നോക്കി.
"ഇയാൾക്ക് എങ്ങനാ ബലരാമൻ അങ്ങുന്നുമായി പരിചയം.. താൻ അവിടുത്തെ പണിക്കാരൻ വല്ലതും ആണോ? "
അരുണിമ സംശയത്തോടെ അവനെ നോക്കി. അനന്തു ഉള്ളിൽ ചിരിയോടെ
💬 Comments
View all comments