0%

Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]

Author : Kambikathakal Read All Parts 1.5K
അവളോട് പറഞ്ഞു. "അതു കുട്ടിക്കെങ്ങനെ മനസ്സായിലായി " "അതു അങ്ങാനാവാനല്ലേ വഴിയുള്ളൂ... അല്ലാതെ തേവക്കാട്ട് കുടുംബത്തിലെ കുട്ടിയായി ജനിക്കാനുള്ള യോഗം ഒന്നും തനിക്ക് ഇല്ലാല്ലോ " "ഹാ അതും ശരിയാ  "അനന്തു പിറുപിറുത്തു. "താൻ ആളെ കൊല്ലാൻ നടക്കുവല്ലേ... ആ കുന്ത്രാണ്ടവും കൊണ്ടു " "കുട്ടി അതൊരു അബദ്ധം പറ്റിയതാ " അരുണിമ അവനെ കോപത്തോടെ പൂച്ചക്കണ്ണുകൊണ്ട് തുറിച്ചു നോക്കി. "അല്ല അരുണിമ ഒരു അബദ്ധം പറ്റിയതാ ക്ഷമിക്കണം  " അനന്തു കൈകൾ കൂപ്പി കൊണ്ടു ദയനീതയോടെ അവളെ നോക്കി. അരുണിമ പുറത്തേക്ക് വന്ന ചിരി കടിച്ചു പിടിച്ചുകൊണ്ടു പുറമെ അവനെ ഗൗരവത്തോടെ നോക്കി. "അല്ല അവിടുത്തെ പണിക്കാരനായ തനിക്ക് എവിടുന്നാ ബുള്ളറ്റ് ഒക്കെ കിട്ടിയേ.. ഇവിടൊക്കെ സാധാരണ ബൈക്ക് അല്ലെ ആൾക്കാർക്ക് ഉള്ളൂ..  " "അതോ.. ഞാൻ അവിടുത്തെ പുതിയ  കാര്യസ്ഥന്റെ മോനാ.. അപ്പൊ അവിടുത്തെ ശങ്കരൻ അങ്ങുന്നിന്റെ മോന്റെ ഒരു പഴയ വണ്ടി അവിടെ കിടപ്പുണ്ട് നന്നാക്കാൻ അറിയുമെങ്കിൽ എടുത്തോ എന്ന് അദ്ദേഹം  പറഞ്ഞു. അതുകൊണ്ട് ഞാൻ ആ ബുള്ളറ്റ് പോയി എടുത്തു കൊണ്ടു വന്നു നന്നാക്കി.. ഇപ്പൊ എന്റെ കയ്യിൽ ആണത് " അനന്തു ചിരിയോടെ അവളോട് പറഞ്ഞു. "അങ്ങനായാൽ തനിക്ക് കൊള്ളാം.. മര്യാദക്ക് ഓടിച്ചോണം ഇനി റോഡിൽ കൂടി...കേട്ടല്ലോ അല്ലേൽ എന്റെ വിധം മാറും. " അരുണിമ കപട ഗൗരവത്തോടെ അവനെ നോക്കി. "ഞാൻ നോക്കിക്കോളാം അരുണിമ  "
അനന്തു മുഖത്തു അല്പം വിധേയത്വം വരുത്തിക്കൊണ്ട് പറഞ്ഞു. അരുണിമ ആകെ അമ്പരപ്പിൽ ആയിരുന്നു. ആദ്യമായി കണ്ട ആളോട് എന്തിനാണ് ഇത്രയും ദേഷ്യപെടുന്നതെന്നു

💬 Comments

View all comments