Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]
ഇരുന്നപ്പോൾ ലക്ഷ്മി സംശയത്തോടെ അനന്തുവിനെ നോക്കി.
"ഓഹോ നീ ദേവേട്ടന്റെ ജാര സന്തതി ആണല്ലേ..? അതാണല്ലേ ആരും ഒന്നും മിണ്ടാത്തെ? "
അത് കേട്ടതും സഹിക്ക വയ്യാതെ മാലതി ചാടിയെണീറ്റു.
"തേങ്ങാക്കൊലയാ.. ഡി പൊട്ടത്തി ഇത് എന്റെ മൂത്ത മോനാ.. അനന്തു.. ഞാൻ പറഞ്ഞില്ലേ എന്റെ മോൻ പുറത്തു പോയി എന്ന്.. അത് ഇവനാ "
"എന്നാലും ഇതെങ്ങനെ? "
കിളി പോയ പോലെ ലക്ഷ്മി പിറു പിറുത്തു.
"അത് തന്നെ ആയിരുന്നു ഞങ്ങടെയും അത്ഭുതം.. എന്നാൽ ഇപ്പൊ ശരിയായി"
മാലതി ചിരിച്ചുകൊണ്ട് പറഞ്ഞു.
ലക്ഷ്മി വിശ്വാസം വരാതെ അനന്തുവിനെ തുറിച്ചു നോക്കി. അവൻ പതിയെ ചിരിക്കാൻ ശ്രമിച്ചു. എന്നാൽ ലക്ഷ്മി അവനിൽ നിന്നും മുഖം വെട്ടിച്ചു.
എന്നിട്ട് നേരെ മനയുടെ ഉള്ളിലേക്ക് കയറിപ്പോയി. ലക്ഷ്മിയുടെ പ്രതികരണം അനന്തുവിനെ തെല്ലൊന്ന് സങ്കടപ്പെടുത്തി.
ഏതായാലും അവരുടെ കാര്യത്തിൽ തല്ക്കാലം തലയിടണ്ട എന്ന് അവൻ തീരുമാനിച്ചു.
"മോൻ വിഷമിക്കണ്ടാട്ടൊ.. അവൾ അങ്ങനാ.. പതുക്കെ ശരിയായിക്കോളും"
ശങ്കരൻ അനന്തുവിന്റെ ചുമലിൽ തട്ടിക്കൊണ്ടു പറഞ്ഞു. അവൻ മുത്തശ്ശനെ നോക്കി ചിരിച്ചുവെന്നു വരുത്തി.
മുറിയിൽ തിരിച്ചെത്തിയ ലക്ഷ്മി ആകെ സ്തബ്ധയായിരുന്നു.മാലതിയുടെ മോനെ കാണാൻ ശരിക്കും ദേവേട്ടനെ പോലെ തന്നെ ഉണ്ടെന്നു അവൾ അമ്പരപ്പോടെ ഓർത്തു.
എന്നാലും എങ്ങനെ ഇങ്ങനൊരു സാമ്യം വന്നു എന്ന് ചിന്തിച്ചു അവൾ അതിശയപ്പെട്ടു. ശരിക്കും ദേവേട്ടനെ പോലെ തന്നെ കാണാൻ.
അറിയാതെ പോയി കെട്ടിപ്പിടിച്ചപ്പോൾ പോലും ദേവേട്ടനെ കെട്ടിപ്പിടിക്കുന്ന അതേ പ്രതീതി ആയിരുന്നു തനിക്കെന്ന് അവൾ ആലോചിച്ചു.
ദേവേട്ടനെ കണ്ടപ്പോൾ തനിക്ക് ഉണ്ടായ കുളിരും വികാരവും ഒക്കെ ഓർത്തപ്പോൾ തന്നെ
💬 Comments
View all comments