0%

Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]

Author : Kambikathakal Read All Parts 1.5K
ലക്ഷ്മിക്ക് അല്പം ലജ്ജ തോന്നി. അവൾ തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു. എന്നാൽ പൊടുന്നനെ അവളുടെ മുഖത്തു ശൃംഗാര ഭാവം മാറി കോപം ഉടലെടുത്തു. തന്റെ ദേവേട്ടന്റെ അതേ മുഖവും കണ്ണുകളും ആയി ജനിച്ചവനോട് അവൾക്ക് വെറുപ്പ് തോന്നി. മാലതിയോട് വല്ലാത്ത ദേഷ്യവും.ദേവേട്ടന്റെ ആ സുന്ദര മുഖവും നീല കണ്ണുകളും എല്ലാം ദേവേട്ടന് മാത്രം അധികാരം ഉള്ളതാണെന്ന് അവൾ മനസിനെ പറഞ്ഞു പഠിപ്പിച്ചു. ചില തീരുമാനങ്ങൾ മനസ്സിൽ പറഞ്ഞുറപ്പിച്ച് അവൾ താഴേക്ക് നടന്നു. ഈ സമയം മറ്റൊരു മുറിയിലെ കട്ടിലിൽ സീത ഇരിക്കുകയായിരുന്നു. അവളുടെ മടിയിൽ ബലരാമൻ ഉത്തരത്തിലേക്ക് കണ്ണും നട്ട് തല ചായ്ച്ചു കിടക്കുന്നു. സീത ബലരാമന്റെ മുടിയിഴകൾ പതിയെ വിരലുകൾ കൊണ്ടു കോതിയൊതുക്കികൊണ്ടിരുന്നു. എന്തൊക്കെയോ ചിന്തകൾ തന്റെ പതിയുടെ  മനസ്സിനെ കീഴടക്കിക്കൊണ്ടിരിക്കുവാണെന്ന് അവൾക്ക് തോന്നി. എങ്കിലും ബലരാമൻ അത് തുറന്നു പറയുവാനായി അവൾ ക്ഷമയോടെ കാത്തിരുന്നു. ഏറെ നേരത്തെ നിശ്ശബ്ദതക്ക് ശേഷം ബലരാമൻ കിടന്ന കിടപ്പിലേ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി. "സീതേ കല്യാണിയെ നിനക്ക് ഓർമ്മയുണ്ടോ ഇപ്പോഴും? "പിന്നല്ലാതെ.... അവളെ ഇവിടെ ആർക്കും മറക്കാൻ പറ്റില്ലല്ലോ " "ഹ്മ്മ് എനിക്ക് അറിയാം. പക്ഷെ ഇന്ന് ഹോസ്പിറ്റലിൽ വച്ചു ഒരു സംഭവം ഉണ്ടായി " "എന്താ ഏട്ടാ അത് "
സീത നെറ്റി ചുളിച്ചു "ഞാൻ കല്യാണിയെ പോലെ തന്നെ ഉള്ള ഒരു പെൺകുട്ടിയെ കണ്ടു അവിടെ വച്ചു. " അത് കേട്ടതും സീതയിൽ ഒരു നടുക്കം ഉണ്ടായി. വിശ്വാസം വരാതെ അവൾ ബലരാമനെ അമ്പരപ്പോടെ നോക്കി "നീ വിശ്വസിച്ചേ പറ്റൂ.. ഞാൻ ആ

💬 Comments

View all comments