Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]
ചർച്ചയിൽ അവർ വ്യാപൃതരായി.
ബുള്ളറ്റിന്റെ ശബ്ദം കേട്ടതും മാലതി മനയുടെ ഉള്ളിൽ നിന്നും പുറത്തേക്കിറങ്ങി വന്നു.ദേവൻ ബുള്ളറ്റ് ഒതുക്കി വച്ചു തിരിഞ്ഞതും മാലതി ഓടി വന്നു അവനെ കെട്ടിപിടിച്ചു.
ദേവൻ സന്തോഷത്തോടെ അവളെ മുറുകെ കെട്ടിപിടിച്ചു.
"ദേവേട്ടാ എന്റെ നാരങ്ങ മിട്ടായി താ "
കൊഞ്ചലോടെ മാലതി ദേവനെ ചുറ്റിപിടിച്ചു. ദേവൻ ചിരിയോടെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും മിട്ടായിയുടെ പൊതിയെടുത്ത് അവൾക്ക് നേരെ കാണിച്ചു.
"ഇതാ മാതുകുട്ടി "
അതു കണ്ടതും മാലതിയുടെ കണ്ണുകൾ വിടർന്നു. അവൾ സന്തോഷത്തോടെ തുള്ളി ചാടിക്കൊണ്ട് അവന്റെ കയ്യിൽ നിന്നും പൊതി തട്ടിപറിച്ചെടുത്തു.
"എന്റെ ചക്കരയേട്ടൻ ഉമ്മാ "
ദേവന്റെ കവിളിൽ ചുംബിച്ചുകൊണ്ട് മിട്ടായി പൊതി നെഞ്ചോട് ചേർത്തു മാലതി അകത്തളത്തിലേക്ക് ഓടി. ഈ സമയം ശങ്കരൻ പൂമുഖത്തേക്ക് നടന്നു വന്നു.
"ദേവാ നിന്റെ തിരക്ക് ഒക്കെ കഴിഞ്ഞോ? "
"കഴിഞ്ഞു അച്ഛാ "
"എങ്കിൽ ഇന്നാ താക്കോൽ.. നമുക്ക് അമ്പലത്തിലേക്ക് പോകാം. എല്ലാവരും നമ്മളെ അവിടെ കാത്തിരിപ്പുണ്ടാകും ."
ശങ്കരൻ പോകാനുള്ള ധൃതിയിൽ ജീപ്പിനു സമീപം നടന്നു.
"ശരി അച്ഛാ പോകാം. "
ദേവൻ ചാവി കയ്യിലിട്ട് കൊണ്ടു ജീപ്പിനു സമീപത്തേക്ക് വന്നു.
ശങ്കരൻ മുൻപിൽ കയറിയതും ദേവൻ തന്റെ മഹേന്ദ്ര ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് വന്നു കയറി. വണ്ടി സ്റ്റാർട്ട് ചെയ്തു ഒന്ന് ഇരപ്പിച്ച ശേഷം ദേവൻ ജീപ്പ് പടിപ്പുര കടന്നു റോഡിലേക്ക് ഇറക്കി.
ചെമ്മൺ പാതയിലൂടെ പൊടി പറത്തിക്കൊണ്ട് ജീപ്പ് മുന്നോട്ടേക്ക് കുതിച്ചു. ചെറിയ ഒരു മഴക്കോള് കാണുന്നതിനാൽ കത്തിച്ചു വിട്ടോളാൻ ശങ്കരൻ ആജ്ഞാപിച്ചു.
ദേവൻ മെയ്‌വഴക്കത്തോടെ
💬 Comments
View all comments