Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]
വളവും തിരിവും ഇറക്കവും കയറ്റവും അസാമാന്യ കരുത്തോടെ ജീപ്പ് ഓടിച്ചു. ഒരു മണിക്കൂർ യാത്രയ്ക്ക് ശേഷം അവർ ദേശം ഗ്രാമത്തിന്റെയും കുന്താളപുരം ഗ്രാമത്തിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കുന്നത്ത് ദേവി ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്നു.
"ദേവാ വണ്ടി ഒതുക്കി വച്ചിട്ട് വാ. ഞാൻ അമ്പലത്തിൽ കാണും "
"ശരി അച്ഛാ "
ക്ഷേത്രത്തിനു മുൻപിൽ ശങ്കരനെ ഇറക്കിയ ശേഷം വണ്ടി അല്പം മാറ്റി വയ്ക്കുന്നതിനായി ദേവൻ ജീപ്പ് മുന്നോട്ടേക്ക് എടുത്തു. അല്പം കാട് തിങ്ങി വളർന്ന റോഡിന്റെ ഓരത്ത് ജീപ്പ് ഒതുക്കി വച്ചു ദേവൻ തിരിച്ചു അമ്പലത്തിലേക്ക് നടന്നു വന്നു.
ധൃതിയിൽ റോഡിൽ നിന്നും അമ്പലത്തിലേക്കുള്ള പടവുകൾ ദേവൻ ചാടികയറുകയായിരുന്നു. പെട്ടെന്നു ഒരു പെൺകുട്ടി പടവിൽ നിന്നും തെന്നി വീഴാൻ ആയുന്നത് കണ്ടതും ദേവൻ സംഭ്രമത്തോടെ മുന്പോട്ടെക്ക് ആഞ്ഞു ചെന്നു കൈകൾ വിരിച്ചു അവളെ താഴെ വീഴാതെ താങ്ങി നിർത്തി. അവൾ ഉടുത്തിരുന്ന ഹാഫ് സാരിയുടെ വിടവിലൂടെ ആനാവൃതമായ അവളുടെ ഇളം വയറിൽ ദേവന്റെ കൈ അമർന്നു.ദേവന്റെ കരസ്പർശം ഏറ്റതും അവളുടെ ശരീരമാകെ കോരിത്തരിച്ചു. ശരീരത്തിന്റെ ഓരോ അണുവിലും അതിന്റെ പ്രതീതി അവൾ അറിഞ്ഞു
കയ്യിൽ നിന്നും പൂക്കൾ ശേഖരിച്ചിരുന്ന കൂട നിലത്തേക്ക് തെറിച്ചു വീണു. ദേവന്റെ കണ്ണുകളിൽ ആദ്യം ചെന്നു പെട്ടത് രണ്ടു പൂച്ചക്കണ്ണുകൾ ആയിരുന്നു.
ഭയത്തോടെ ഓടി കളിക്കുന്ന ആ പൂച്ചക്കണ്ണുകൾ മുൻപെങ്ങോ കണ്ടു മറന്നതാണെന്ന് അവനു തോന്നി. അവൻ പതിയെ ആ പെൺകുട്ടിയെ നേരെ നിർത്തി.
അവൾ ദേവന്റെ പിടയ്ക്കുന്ന നീലക്കണ്ണുകളിലേക്ക് ഉറ്റു നോക്കി. ആ പെൺകുട്ടിയുടെ മുഖം കണ്ടതും ദേവൻ അമ്പരപ്പോടെ അവളെ
💬 Comments
View all comments