Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]
ആണെന്ന് അവൾ നാണത്തോടെ ഓർത്തു.
പൊടുന്നനെ അവൾക്ക് ശിവജിത്തിന്റെ കാര്യം ഓർമ്മ വന്നു.ഇതെങ്ങാനും അവൻ കേട്ടിരുന്നേൽ ഇപ്പൊ തന്നെ കൊന്നു കറി വച്ചേനെ എന്ന് അവൾ പേടിയോടെ ഓർത്തു.
"എനിക്ക് കുഴപ്പമില്ല സമ്മതമാണ് കേട്ടോ"
സാരിയുടെ കോന്തല വിരലിൽ ചുറ്റിപിടിപ്പിച്ചുകൊണ്ടു മീനാക്ഷിയുടെ ലജ്ജയിൽ ചാലിച്ച വാക്കുകൾ പുറത്തു വന്നു.
"അയ്യേ അവളുടെ ഒരു നാണം കണ്ടില്ലേ.. പെണ്ണിന് ഇപ്പൊ തന്നെ കെട്ടാൻ മുട്ടി നിൽക്കുവാ.. ബാക്കിയുള്ളവർ എങ്ങാനും കേട്ടാൽ എന്താണാവോ സംഭവിക്കുക? "
താക്കീത് പോലെ സീത പറഞ്ഞു.
"ഓരോന്നു പറഞ്ഞു അവളെ വിഷമിപ്പിക്കല്ലേ സീതേട്ടത്തി.. എന്റെ മോള് വാ. നമുക്ക് പോകാം."
മാലതി മീനാക്ഷിയുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു. അവൾ സീതയെ നോക്കി കൊഞ്ഞനം കുത്തി. സീത ചെറു ചിരിയോടെ അവരെ അനുഗമിച്ചു.
"മോനെ അനന്തു ഈ വണ്ടി എടുത്തോ"
ശങ്കരൻ അനന്തുവിന് നേരെ ഇന്നോവയുടെ ചാവി എറിഞ്ഞു. അവൻ അത് കയ്യെത്തിച്ചു പിടിച്ചു. എല്ലാവരും കയറിയെന്നു ഉറപ്പ് വരുത്തിയതും ശങ്കരൻ മുന്നിലെ ഡോർ തുറന്നു കയറി.
അനന്തു ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിൽ കയറി അമർന്നിരുന്നു. ആദ്യമായി ഇന്നോവ ഓടിക്കുന്നതിന്റെ ആവേശത്തിൽ ആയിരുന്നു അവൻ. വണ്ടി സ്റ്റാർട്ട് ചെയ്ത് അവൻ മുൻപോട്ട് ഇറക്കി.
ദേശം കവല വരെയുള്ള റോഡ് അവനു പരിചിതമായിരുന്നു. അതിലൂടെ അവൻ സുഗമമായി വണ്ടി ഓടിച്ചു. കവല കഴിഞ്ഞതും മുത്തശ്ശൻ കാണിച്ചു കൊടുത്ത വഴിയിലൂടെ അവൻ കാർ മെയ്‌വഴക്കത്തോടെ ഓടിച്ചു.
ഏറെ നേരത്തെ യാത്രയ്ക്ക് ഒടുവിൽ അവർ ദേശം ഗ്രാമത്തിന്റെ അതിർത്തിയിൽ എത്തി. അതിലൂടെ വണ്ടി ഓടിച്ചു അവസാനം അവർ
💬 Comments
View all comments