Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]
അതും യാതൊരുവിധ ബന്ധവും ഇല്ലാത്ത, ഇതുവരെ തമ്മിൽ കണ്ടിട്ടില്ലാത്ത രണ്ടു പേർ. രണ്ടു പേരെയും കാണുമ്പോൾ വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് എത്തിച്ചേരുന്ന പോലെ അനന്തുവിന് തോന്നി.
പക്ഷെ ഒരെത്തും പിടിയും കിട്ടതായതോടെ അവസാനം അവൻ ബുള്ളറ്റ് ഓടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഈ സമയം ദക്ഷിണ ആകെ അത്ഭുതത്തിൽ ആറാടിക്കൊണ്ടിരിക്കുകയായിരുന്നു. എന്തെന്നാൽ മുംബൈ പോലുള്ള മെട്രോ സിറ്റിയിലെ മടുപ്പിനേക്കാൾ ഉപരി ഇവിടുത്തെ പ്രകൃതി ഭംഗിയും ജനങ്ങളും അവരുടെ ജീവിതവും ഉപജീവന മാർഗവും സംസ്കാരവും ഒക്കെ ദക്ഷിണയ്ക്ക് ഒറ്റ വരവിൽ തന്നെ മനസിനെ പിടിച്ചുലച്ചു.
അവളുടെ അച്ഛൻ ബല്യകാലത്തിൽ പറഞ്ഞു കൊടുത്തിട്ടുള്ള കേരളമെന്ന നാടിന്റെ ഭംഗിയും നൈർമല്യവും സംസ്കാരവുമൊക്കെ അവൾ ആവോളം ആസ്വദിച്ചുകൊണ്ടിരുന്നു.
അതോടൊപ്പം അനന്തുവിന്റെ കൂടെയുള്ള ഈ റൈഡ് അവളെ ഒത്തിരി സന്തോഷിപ്പിച്ചുകൊണ്ടിരുന്നു.പണ്ടെന്നോ നഷ്ട്ടപെട്ട തന്റെ വിലപ്പെട്ട നിധി തിരിച്ചു കിട്ടിയ ഉടമസ്ഥന്റെ സന്തോഷമായിരുന്നു അവൾക്ക് അനന്തുവിനെ കാണുന്ന മാത്രയിൽ മുഖത്തു വിരിഞ്ഞുകൊണ്ടിരുന്നത്.
പക്ഷെ എന്താണ് താൻ ഇങ്ങനൊക്കെ ചിന്തിക്കുന്നതെന്നു എത്ര ആലോചിച്ചിട്ടും ദക്ഷിണയ്ക്ക് മനസിലായില്ല.
മുംബൈയിൽ ഇഷ്ടം പോലെ ഡിജെ പാർട്ടികൾക്കും പിന്നെ കൂട്ടുകാരുടെ കൂടെ കറങ്ങാനും ഔട്ടിങ്ങിനും ഒക്കെ ദക്ഷിണ പോയിട്ടുണ്ടെങ്കിലും ഒരാളോട് പോലും അവൾക്ക് ഇത്രേം അടുപ്പം തോന്നിയിട്ടില്ല.
വലിയൊരു സുഹൃത് വലയം തന്നെ അവൾക്ക് അവിടുണ്ട്. എന്നാൽ അന്ന് ക്ഷേത്രത്തിൽ വച്ചു ആദ്യമായി ഇയാളെ കൂട്ടി മുട്ടി വീഴാൻ പോയപ്പോൾ തന്നെ താങ്ങി നിർത്തിയതും തന്റെ കണ്ണുകളിലേക്ക് ആ വിടർന്ന നീലകണ്ണുകൾകൊണ്ട് ഉറ്റു നോക്കിയതും പോകാൻ നേരം പരിചയപ്പെട്ടതുമൊക്കെ ദക്ഷിണക്ക് വല്ലാത്തൊരു അനുഭൂതി പകരുന്ന സുഖമുള്ള ഓർമകളായി മാറി.
ഒരു മോഡേൺ തന്റേടി ആയിട്ടുള്ള താൻ ഇപ്പൊ തനി നാണക്കാരി നാട്ടിൻ പുറത്തുകാരിയിലേക്ക് പരകായ പ്രവേശനം ചെയ്തുകൊണ്ടിരിക്കുവാണെന്നു അവൾക്ക് തോന്നി.
ഒരുപക്ഷെ തന്റെ ഉള്ളിൽ കിടക്കുന്ന അച്ഛൻ പറഞ്ഞു തന്നിട്ടുള്ള കഥകളും നാടോടി കഥകളും മുത്തശ്ശി കഥകളും പുരാണങ്ങളുമൊക്കെ ചെലുത്തുന്ന
💬 Comments
View all comments