0%

Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

ഓടിയ ടീച്ചർമാർക്ക് പിറകെ ഓടിച്ചെന്ന ഞങ്ങൾ കാണുന്നത് ബെൽ അടിക്കുന്ന ബോൾട്ടുമായി ബെല്ലിലേക്ക് ചാടി നോക്കുന്ന പാത്തുവിനെയാണ്

ടീച്ചർമാർക്ക് മുൻപ് ഓടിച്ചെന്ന് അവളെ എടുത്ത് പിടിച്ച് ബോൾട്ട് വാങ്ങി ബെലിൽ കൊളുത്തി ടീച്ചർമാരെ നോക്കി

സോറി...

അവരെ നാലുപേരെയും പിടിച്ച് ഉള്ളിലേക്ക് ചെന്നു

പാത്തു : ടീച്ചറെ ഇന്ന് ക്ലാസ്സില്ലേ...

നിന്റെ കുട്ടിയാണോ...

ഇത്താന്റെ... ഇവൾക്ക് ഇന്ന് ഉച്ചക്ക് പാരന്റ്സ് മീറ്റിംഗ് ആയോണ്ട് ഞങ്ങൾക്ക് ഉച്ചക്ക് ശേഷം ചിലപ്പോ എത്താൻ പറ്റില്ല അതാ ഇപ്പൊ വന്നേ...

ഇവളിപ്പോ കുറച്ചായിട്ട് ഭയങ്കര വികൃതിയാ ഇവള് മാത്രമല്ല (അബിയെ കാണിച്ച്) ഇവനും രണ്ടാളും എല്ലാദിവസോം എന്തേലും ചെയ്ത് ടീച്ചർമാര് പിടിച്ച് ഇവിടെ കൊണ്ടുവരും (അമിയെയും അമീറിനെയും കാണിച്ച്) ഇവരെ കാര്യം എനിക്കറിയില്ല

ടീച്ചറേ... ഇത് രണ്ടും ഇത്താന്റെ മക്കളാണ്... അത് ഫൗസിയന്ന് പറയുന്ന ആളിന്റെ മക്കളാ...

ഷെബിനാന്റെ മക്കളെല്ലാം ഭയങ്കര കുരുത്തകേടാണല്ലോ...

സോറി മിസ്സേ... അതുമ്മാനെ കണ്ട് പഠിക്കുന്നതാ...

ഇത്ത എന്നെ നുള്ളുന്ന കണ്ട് ചിരിച്ചു കൊണ്ട് ടീച്ചർ

മിനി ടീച്ചറേ ഇവളെ കാര്യം എന്താ...

ഇവള് കഴിഞ്ഞ മാസം വരെ പഠിപ്പിൽ പുറകോട്ടായിരുന്നെങ്കിലും വേറെ കുഴപ്പമൊന്നുമില്ലായിരുന്നു ഇപ്പൊ ഒരു മാസത്തോളമായി ഭയങ്കര കുരുത്തകേടാ... ക്‌ളാസിന്നു സംസാരിക്കുക കുട്ടികളെ നുള്ളുക തല്ലുക ക്ലാസെടുക്കുമ്പോ പേപ്പറുകൊണ്ട് വിമാനമുണ്ടാക്കി പറപ്പിക്കുക ബോർഡിലൊക്കെ വരച്ചുവെക്കുക ക്ലാസിന്റെ ചുവരിലെല്ലാം എഴുതുകേം വരക്കുകേം ചെയ്യുക ക്ലാസെടുക്കുമ്പോ പാട്ട് പാടുക എന്ന് വേണ്ട ഏത് സമയോം എന്തേലും കുരുത്തക്കേട് ഒപ്പിച്ചോണ്ടിരിക്കും ഭയങ്കര കുരുത്തക്കേടാ ടീച്ചറെ...

ഒറ്റ ശ്വാസത്തിൽ ടീച്ചർ പറഞ്ഞത് കേട്ട് ഞാൻ ടീച്ചറെയും പാത്തൂനെയും നോക്കികൊണ്ടിരിക്കെ ഞാനൊന്നുമറിയില്ലേ എന്ന മട്ടിൽ നിൽക്കുന്ന അവളെ നോക്കി

എന്താ പാത്തൂ... ടീച്ചർ പറഞ്ഞതൊക്കെ ഉള്ളതാണോ... ഇങ്ങനാണോ കുട്ടികളായാൽ...

ഞാൻ പാത്തൂനെ ചോദ്യം ചെയ്യുന്നത് കണ്ട് ടീച്ചറ് പുറത്തേക്കിറങ്ങി പോയി അല്പം കഴിഞ്ഞു ചിരി മറക്കാൻ ഗൗരവം വലിച്ചുകേറ്റി ടീച്ചർ വീണ്ടും അകത്തേക്ക് വന്നു

ഇനി അങ്ങനെ ഉണ്ടാവില്ല ടീച്ചറേ... അല്ലേ പാത്തൂ പറ...

ആ...(അവളുടെ ടീച്ചറെ നോക്കി)ഉണ്ടാവില്ല...

ഇവളുടെ പഠിപ്പിന്റെ കാര്യം എങ്ങനെയാ...

പഠിപ്പിന്റെ കാര്യത്തിൽ അല്പം പുറകോട്ടാണ് ഈ മാസം

💬 Comments

View all comments