Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
നടത്തിയ ക്ലാസ്സ് ടെസ്റ്റിൽ പഴയതിനേക്കാൾ ബെറ്ററാണ്... പേപ്പർ കൊടുത്തിട്ടില്ല ഇന്ന് പേപ്പർ കൊടുക്കും...
താങ്ക്യൂ... മിസ്സ്...
ടീച്ചറേ അഭീടെ കാര്യം...
മഞ്ജുഷ ടീച്ചറേ... ആഭിദിന്റെ അവസ്ഥ എന്താ...
അവനും ഒരു മാസം മുൻപ് വരെ കുഴപ്പമൊന്നുമില്ലായിരുന്നു ഇപ്പൊ ഫുള്ള് കുര്ത്ത കേടാ... ഇവന്റെ കുരുത്തക്കേട് എവിടുന്നാ പറഞ്ഞു തുടങ്ങണ്ടേന്നാ അറിയാത്തെ... മെയിൻ പ്രശ്നം തല്ലാണ് എല്ലാ പിള്ളേരോടും തല്ലുകൂടും... ഇന്നലെ ബിന്തു ടീച്ചർ ക്ലാസിടുക്കുമ്പോ ക്‌ളാസിലിരുന്നു ഒരു ചെക്കനെ അടിച്ചു... കാര്യം ചോദിച്ചപ്പോ ഇവൻ മാമനെ പറ്റി ഓരോ കഥകൾ പറയും അത് കേട്ട് പിള്ളാര് ഇവനെ തള്ളെന്നു പറഞ്ഞു കളിയാക്കി അതിന് ടീച്ചർ ക്ലാസിലുള്ള പോലും നോക്കാതെ ഇവൻ അവനെ അടിച്ചു...വറേ ക്ലാസിലെ പിള്ളേരെ പി ടി സമയം അവരോടി കളിക്കാൻ പോവും... കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു കുട്ടീടെ മേൽ ബോൾ കൊണ്ടത്കൊണ്ട് കളിക്കാതിരിക്കാൻ ബോൾ പിടിച്ചുവെച്ചു ഇവൻ കിച്ചണിൽ പോയി പ്ലാസ്റ്റിക് കാവറെടുത്തു ബോൾ പോലെ കെട്ടി ഉണ്ടാക്കി പിള്ളാരേം കൂട്ടി പിനേം കളിച്ചു... ടീച്ചർമാരെ നിർത്തിയിട്ട വണ്ടിമ്മൽ കയറി കളിക്യ...
തിരിഞ്ഞും മറിഞ്ഞും പല ഭാഗ്ത്തേക്ക് നോക്കുന്ന അവനെ നോക്കി
എന്താ അബീ ഇത് ഇനി ഇങ്ങനെ ഉണ്ടായാൽ നല്ല അടികിട്ടും കേട്ടോ...
മ്മ്...
എങ്കിൽ മിസ്സിനോട് സോറി പറ...
സോറി മിസ്സ്...
ശെരി... നാലാളും ക്ലാസിലേക്ക് പൊയ്ക്കോ...
ഓഫീസിൽ ഞങ്ങളും ടീച്ചറും രണ്ടാളുടെയും ക്ലാസ്സ് ടീച്ചർമാരും മാത്രമായി
മിനി ടീച്ചർക്കും മഞ്ജുഷ ടീച്ചർക്കും അവർ ഹൈപ്പർ ആണോ എന്നൊരു സംശയം തോന്നിയത് അല്പം മടിച്ചുകൊണ്ടാണെങ്കിലും അവർ തുറന്ന് പറഞ്ഞു
ടീച്ചർ : അത് നിങ്ങളിങ്ങനെ ചെറുപ്പത്തിൽ കാണാത്തത് കൊണ്ടാണ് ഇവൻ കാണിച്ചത്ര കുരുത്തകേടൊന്നും ഞാൻ ഒരു കുട്ടിയിലും കണ്ടിട്ടില്ല... അവൻ പിള്ളേരെ ഉപദേശിക്കുന്ന കണ്ടപ്പോ ഇവന്റെ കുരുത്തകെടായിരുന്നു ഏന്റെ മനസില് പിള്ളേരെ മുനിന്നു ചിരിച്ചുപോവാതിരിക്കാനാ ഞാൻ പുറത്തേക്കിറങ്ങി പോയേ... ഇവന്റെ മരുമക്കളല്ലേ ഇവന്റെ പത്തിലൊന്നു കുരുത്തകെടേങ്കിലും കാണിക്കില്ലേ...
മിനി : അല്ല ഗ്ലൂമിയായിരുന്ന പിള്ളാര് പെട്ടന്ന് ഇത്രയും ആക്റ്റീവ് ആയതോടെ ഞങ്ങൾക്ക് തോന്നിയ സംശയം പറഞ്ഞതാണ്
കുറച്ച് ഫാമിലി പ്രോബ്ലംസ് ഉണ്ടായിരുന്നു
💬 Comments
View all comments