Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
അതായിരിക്കും അവരങ്ങനെ ഗ്ലൂമി ആയത് അതൊക്കെ തീർന്നത് ഇപ്പൊ ഒരുമാസത്തിനുള്ളിലാണ്
കുട്ടികളെ കുറ്റപ്പെടുത്താൻ ഉദ്ദേശിച്ചു പറഞ്ഞതല്ലെന്നു ക്ഷമാപണം പോലെ പറഞ്ഞ അവരോട് അത് കുഴപ്പമില്ലെന്ന് പറഞ്ഞു
അവരെ എനർജി സ്പോർട്സിനും ഗെയിംസിനും ഉപയോഗിച്ചാൽ സ്കൂളിന് ഇനിയുമൊരുപാട് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും കിട്ടും അവരെ പറ്റിയുള്ള നിങ്ങളെ പരാതിയും കുറയും
ഇനി ഞങ്ങൾ നോക്കിക്കോളാം എന്ന് രണ്ട് ടീച്ചർമാരും ഒരുമിച്ച് പറഞ്ഞു
പോവാൻ തുനിഞ്ഞ അവരോട്
സ്കൂൾ എന്തെങ്കിലും കാരണവശാൽ നേരത്തെ വിട്ടാൽ അറിയിക്കണം എന്ന് പറഞ്ഞു നമ്പർ കൊടുത്തു
അപ്പൊ മറ്റേ കുട്ടികൾ ആരാ...
മുന്നിലുള്ള ബന്ധിലിൽ നിന്നും ഒരു എ ഫോർ ഷീറ്റും പെൻ ഹോൾഡറിൽ നിന്നും ഒരു പെന്നും എടുത്ത് പേപ്പറിൽ കുത്തി വരച്ചുകൊണ്ട്
ആമിയും ആമിറും ആണോ... അവരെ ഉമ്മ ഇപ്പൊ ഞങ്ങളെ വീട്ടിലാ...
അങ്ങനെ...
ഇവിടെ എച് എം ടീച്ചരാണെന്ന് അറിയില്ലല്ലോ... ഞങ്ങൾ ഇവിടുത്തെ എച് എം ഇനെ ഒന്ന് കാണാൻ നിൽക്കുവായിരുന്നു...
എന്താടാ... എന്തേലും പ്രശ്നമുണ്ടോ...
ഇവിടെ അടുത്തുള്ള കോളേജുകളെല്ലാം ഡ്രെക്സിന്റെ പ്രശ്നം ഉള്ളത് കൊണ്ട് ഞങ്ങൾ നടത്താൻ ഏറ്റെടുത്തിരിക്കുകയാ... ഏറ്റെടുക്കുക എന്ന് പറഞ്ഞാൽ ഒന്നും കിട്ടുന്ന പരിപാടിയല്ല വരുമാനമെല്ലാം അവർക്ക് തന്നെ രണ്ടുവർഷത്തേക്ക് അവയുടെ നടത്തിപ്പ് മാത്രം ഞങ്ങൾക്ക്...
കോളേജുകളിൽ എന്തോ പ്രശ്നമുണ്ടെന്ന് ഞാനും കേട്ടിരുന്നു... ഇതിലിപ്പോ ഞാൻ എന്താ വേണ്ടേ...
ടീച്ചർക്ക് അറിയാലോ നമ്മുടെ നാട്ടിൽ കളിസ്ഥലങ്ങൾ കുറവാണ്... കളിസ്ഥലങ്ങൾ ഉണ്ടായാൽ തന്നെ ഡ്രെക്സ് ഉപയോഗത്തിൽ വലിയ കുറവ് തന്നെ ഉണ്ടാവും... അതുകൊണ്ട് സ്കൂൾ വിട്ടാശേഷം ഗ്രൗണ്ടിൽ കളിക്കാൻ ഉള്ള സമ്മതവും മെയിൻ ഗേറ്റ് പൂട്ടാതിരിക്കുകയും ചെയ്താൽ മതി...
അതിപ്പോ പെട്ടന്ന്... ഗേറ്റ് പൂട്ടിയിട്ട് തന്നെ ചില ക്ലാസ് റൂമുകളെ ലോക്ക് തകർത്തുള്ളിൽ കയറി മദ്യപിക്കുന്നതും ഭക്ഷണത്തിന്റെ വേസ്റ്റ് ഇടുകയും ചെയ്യുന്ന പ്രശ്നം ഇപ്പൊ തന്നെ ഉണ്ട് അപ്പൊ അതില്ലന്നു കൂടി ആയാൽ
അങ്ങനെ ഒരു സംഭവം ഉള്ളത് അറിയില്ലായിരുന്നു അത് ഇന്നുമുതൽ ഉണ്ടാവാതിരിക്കാനുള്ള കാര്യങ്ങൾ ചെയ്യാം...നാളെ മുതൽ ടീച്ചർ അങ്ങനെ ഒരു കാഴ്ച്ച കാണേണ്ടിവരില്ല...
സ്കൂൾ ഗ്രൗണ്ട് മെച്ചപ്പെടും...
എങ്ങനെ...
നിങ്ങളിതിനു സമ്മതിച്ചില്ലെങ്കിലും ഗ്രൗണ്ട് നാടിന്റെ ആവശ്യമായത്കൊണ്ട് അത്
💬 Comments
View all comments