0%

Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

അനിയത്തിയും കേട്ടില്ല... അതുകൊണ്ട് അവർക്ക് സൗണ്ട് പ്രൂഫ് ഒഴിവാക്കണമെന്നാ പറയുന്നേ...

ശെരി... മാറ്റാം... മോഡലിൽ എന്തേലും വെത്യാസം വേണോ...

മോഡലൊന്നും മാറ്റണ്ട സീലിങ്ങും എല്ലാം ആ മോഡൽ തന്നെ മതിയെന്ന ഇവർ പറഞ്ഞേ...

പിന്നെ നിലത്തെ കാർപെറ്റ് വേണ്ട അതിൽ ഇവള് വീണപ്പോ പത്രമോ ചട്ടകമോ ഒക്കെ എങ്ങാനും വീണ് ഡയമേജ് ആയിട്ടുണ്ട്

എല്ലാം സെറ്റാക്കാം പിള്ളാര്‌ വരുന്നുണ്ട് എല്ലാം പൊളിച്ച് വണ്ടിയിൽ കയറ്റി ഇന്നുതന്നെ മുഴുവനും പഴയ പോലെ സെറ്റാക്കിയാൽ പോരേ...

മതി...

അത് ഞാനേറ്റു...

ഓക്കേ...

ചക്കന്മാരോട് പണി തുടങ്ങാൻ പറഞ്ഞു അവർ നിസാന്റെ പിറകിൽ നിന്നും സാധനങ്ങൾ ഇറക്കിവെക്കാൻ തുടങ്ങി

പിന്നെ ഇക്കാ നിങ്ങളെ വീടിന്റെ ഇന്റീരിയറും ഞങ്ങൾക്ക് തന്നെ തരണേ...

അതെന്ത് വാർത്താനാടോ ഒന്നൂല്ലേലും ഞാനും നിന്റെ ഉപ്പയും തമ്മിലുള്ള ബന്തമെങ്കിലും ഓർക്കണ്ടേ...

അല്ലിക്കാ പറഞ്ഞതാ... ഞാൻ പുതിയ ആളല്ലേ ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ള ഒരുപാട് പേരുള്ളതല്ലേ... ഇന്നും നിങ്ങളെ ഉപ്പാനെ കാണാൻ ഇന്റീരിയറിന്റെ ടീമും ഗാർഡനിങ് ടീമും ഒക്കെ വന്നിരുന്നു...

എന്നിട്ട് സ്ട്രക്ച്ചർ വർക്ക് ഞാൻ എക്സ്പീരിയൻസ് ഉള്ളവർക്കണോ കൊടുത്തേ... എടാ നിങ്ങൾ നാലുപേരും ഞങ്ങളെ അനിയന്മാരല്ലേ... നിങ്ങളുള്ളപ്പോ ഞങ്ങൾ വേറേ ആർക്ക് കൊടുക്കാനാ... ഞങ്ങൾക്ക് എന്നെങ്കിലും ഒരു കാൺസ്ട്രക്ഷൻ കമ്പനി തുടങ്ങാൻ തോന്നുന്ന വരെ ഞങ്ങളെ ബേസിലുള്ള മുഴുവൻ വർക്കും നിങ്ങളെ കമ്പനിക്ക് തന്നെയാണ് പോരേ...ഇനി എഴുതി ഒപ്പിട്ട് തരണോ...

നിങ്ങള് പറഞ്ഞാൽ തന്നെ മതി അതിൽ മാറ്റമുണ്ടാവില്ലെന്ന് എനിക്കറിയാം കുഞ്ഞുനാള് തൊട്ട് കാണുന്നതല്ലേ ഞാൻ നിങ്ങളെ...

പറഞ്ഞത് മറക്കണ്ട മാക്സിമം നമ്മുടെ നാട്ടുകാർ ആയ പണിക്കാരെ ഉൾപെടുത്താൻ നോക്കണം... എന്ന് വെച്ച് പണി എടുക്കാൻ അറിയാത്തവരെ നീ ചുമക്കണം എന്നല്ല...

അതൊക്കെ ഒക്കെ ആണിക്കാ... ഇപ്പൊ വരാൻ പോവുന്നതും നമ്മുടെ നാട്ടിലുള്ള ചെക്കന്മാരൊക്കെ തന്നെയാണ്...

അതൊക്കെ പോട്ടെ നിനക്ക് ഇൻ ഡോർ കോർട്ടും ഗ്രൗണ്ടും ഒക്കെ ചെയ്യാൻ അറിയുമോ

കൺസ്ട്രക്ഷൻ ഫീൽഡിൽ എല്ലാവർക്കും ഞങ്ങള് ചെയ്യും

ശെരി നീ ഭക്ഷണം കഴിച്ചോ...

ആ കഴിച്ചിട്ടാ നിങ്ങളെ വീട്ടീന്ന് ഇറങ്ങിയേ...

എങ്കി അവർക്ക് വേണ്ടത് പറഞ്ഞുകൊടുത്ത്... ബിച്ചുവിനെ വിളിക്ക് അവിടെ

💬 Comments

View all comments