0%

Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

കൂടെ അതിലുള്ളത് നീ കേട്ടില്ലേ... എന്താ ഉസ്താതെ ഇല്ലേ...

ഉസ്താദ് : ഉണ്ട്...

എളാപ്പ : തർക്കം വേണ്ട ഞങ്ങൾക്ക് ഇനിയീ ബന്ധം മുന്നോട്ട് കൊണ്ടുപോവാൻ താല്പര്യമില്ല... ഞങ്ങളെ കുട്ടിക്ക് മൊഴി വേണം...

മൊഴി മാത്രം പോരാ... അവൾക്ക് കല്യാണത്തിന് കൊടുത്ത നാല്പത് പവൻ മക്കൾക്കും അവൾക്കും അതിന് ശേഷം ഞങ്ങളിട്ടുകൊടുത്ത പതിനാറു പവൻ അവളുടെ മഹറ് അഞ്ച് പവൻ ഇവന് ഗൾഫിൽ പോവാൻ വിസക്ക് കൊടുക്കാനും മറ്റുമായി ഇവൻ വാങ്ങിയ എഴുപത്തി അയ്യായിരം രൂപ ഇവന്റെ വീടും സ്ഥലവും മക്കളുടെ പേരിൽ എഴുതികൊടുക്കണം

ജ കൂടെ വന്ന മാധ്യസ്ഥ കാരൻ : മൊഴി ആവശ്യപ്പെട്ടത് നിങ്ങളല്ലേ... പിന്നെ നിങ്ങൾ നഷ്ടപരിഹാരം ചോദിക്കുന്നതിന് എന്ത് ന്യായമാണുള്ളത്...

ആരാണ് നഷ്ടപരിഹാരം ചോദിച്ചത് അവൾക്കും മക്കൾക്കും ഞങ്ങൾ കൊടുത്ത സ്വർണവും അവരെ ജീവിതം സുരക്ഷിതമാക്കാൻ കൊടുത്ത പൈസയും അവന്റെ തോന്നിവാസത്തിനെടുത്തു ചിലവാക്കാനുള്ളതല്ല പിന്നെ മഹറ് അത് അവളുടെ യാണ് അല്ലാതെ അവന്റെ അല്ല... വീടും സ്ഥലവും അത് അവന്റെ മക്കൾക്കാണ്...

മാധ്യസ്ഥൻ : ജാഫറിന് അവളെ മൊഴിചെല്ലാൻ താല്പര്യമില്ല... അവളുമായി ഒന്നിച്ച് ജീവിക്കാൻ ആണ് അവന്റെ തീരുമാനം...

ജാഫർ : അതേ...

ജാഫറെ ഞങ്ങൾ നിന്നോട് മൊഴി തരുമോ എന്ന് ചോദിച്ചതല്ല തരണം എന്ന് പറഞ്ഞതാ... അവൾക്ക് നിന്നെ ഒഴിവാക്കാൻ കഴിയുമെന്ന് അറിയാത്തത് കൊണ്ടല്ല അവളെ നാക്കുകൊണ്ട് അത് വേണ്ടെന്ന ഏന്റെ തീരുമാനം കൊണ്ടാണ്... ഒരു കാര്യം ഞാൻ പറയാം ഇവിടെ വട്ടം കൂടി ഇരുന്നു സംസാരിക്കുന്ന പോലെ ആവില്ല ഈ കേസ് കോടതിയിലെത്തിയാൽ... അവളെ ആക്രമിച്ചതിനു സ്ത്രീ പീഡനത്തിനും

💬 Comments

View all comments